Thursday December 08, 2016
Latest Updates

കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് വിദേശത്തുനിന്ന് നിരന്തരം ഫോണ്‍, സരിത കോടതിയെ സമീപിക്കും

കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന്  വിദേശത്തുനിന്ന് നിരന്തരം ഫോണ്‍, സരിത കോടതിയെ സമീപിക്കും

തിരുവനന്തപുരം: നഗ്‌നവീഡിയോ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ, തിരുവനന്തപുരം ചീഫ് ജുഡിഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സരിതാ നായര്‍ പരാതി നല്‍കും. ഇതേസമയം, കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് വിദേശത്തുനിന്ന് നിരന്തരം ഫോണ്‍ വരാറുണ്ടെന്ന് സരിത പറയുന്നു.

അഭിഭാഷകനുമായി ആലോചിച്ച ശേഷം ഇന്നു തന്നെ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സരിത പറഞ്ഞു. 

ഞായറാഴ്ച ഉച്ചയോടെയാണു സരിതയുടെ ചിത്രങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം ‘വാട്‌സ് ആപ്’ മുഖേന ലഭിച്ചത്. ലക്ഷക്കണക്കിനുപേര്‍ ഇതു ‘ഷെയര്‍’ ചെയ്തതോടെ ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്തുക ദുഷ്‌കരമാണെന്നാണു സൂചന. ഒരു ഉന്നതരാഷ്ട്രീയനേതാവിന്റെ അടുത്ത സുഹൃത്തായ വ്യാപാരപ്രമുഖനും സംശയനിഴലിലാണ്.

പല ഉന്നത നേതാക്കളുടേയും പേരുകള്‍ പറയണമെന്നും സരിതയുടെ കൈയിലുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടാണ് ഫോണുകള്‍ വരുന്നത്. തന്റെ കൈയിലുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ഇതിനു മറുപടി നല്‍കുമെന്ന് പറഞ്ഞു വിളിക്കുന്ന ഫോണുകളധികവും വിദേശത്തു നിന്നുള്ള നെറ്റ് കോളുകളാണ്. ഈ നമ്പറുകള്‍ അടങ്ങിയ വിവരങ്ങളും ഭീഷണി സന്ദേശങ്ങളുമടക്കമുള്ള എല്ലാ കാര്യങ്ങളും ചൂണ്ടിക്കാട്ടിയായിരിക്കും കോടതിയെ സമീപിക്കുകയെന്നു സരിത സൂചിപ്പിച്ചു.

നഗ്‌നവീഡിയോ പുറത്തുവന്ന സംഭവത്തില്‍, സരിത രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല. സ്വമേധയാ കേസെടുക്കുന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്റര്‍നെറ്റു വഴി ഇത്തരത്തില്‍ നിരവധി വീഡിയോകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ എല്ലാത്തിനും സ്വമേധയാ കേസെടുക്കുന്നത് പൊലീസിന് സാങ്കേതികമായി ബുദ്ധിമുട്ടുണ്ട്.

വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ ഇന്റലിജന്‍സ് വിഭാഗം ഇതിനെക്കുറിച്ച് അനൗദ്യോഗിക അന്വേഷണം ആരംഭിച്ചിരുന്നു. സൈബര്‍ ക്രൈം ആയതിനാല്‍ കേസെടുത്താല്‍ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കൂ.

വാട്‌സ് ആപ്പ് വഴിയും ഈമെയില്‍ വഴിയും നീല രംഗങ്ങള്‍ കൈമാറിയിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്തു വിട്ടവരെ കണ്ടെത്താന്‍ ഇതു തടസമാണെന്ന വാദം ഉയര്‍ന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ കൈമാറിയ ഒരാളെ കണ്ടെത്തിയാല്‍ അതുവഴി മറ്റുള്ളവരിലേക്ക് എത്താമെന്നാണ് പൊലീസ് പറയുന്നു.

Scroll To Top