Wednesday November 22, 2017
Latest Updates

നുണയുമായി സരിത വീണ്ടും,മുഖ്യമന്ത്രി പീഡിപ്പിച്ചെന്ന് ആരോപിച്ച കത്ത് പുറത്ത്

നുണയുമായി സരിത വീണ്ടും,മുഖ്യമന്ത്രി പീഡിപ്പിച്ചെന്ന് ആരോപിച്ച കത്ത് പുറത്ത്

തിരുവനന്തപുരം:മുഖ്യമന്ത്രി ലൈംഗീകമായി പീഡിച്ചെന്ന് ആരോപിക്കുന്ന സോളാര്‍ കേസ് പ്രതി സരിതയുടെ കത്ത് അവസാനം പുറത്ത്.കസ്റ്റഡിയിലിരിക്കെ എഴുതിയ കത്ത് സോളാര്‍ കമ്മീഷന്റെ മുന്‍പില്‍ പോലും ഹാജരാക്കാതെ തിരഞ്ഞെടുപ്പ് പടിവാതുക്കല്‍ നില്‍ക്കുമ്പോള്‍ പുറത്തു വിട്ടതിനാല്‍ കേരള പൊതുസമൂഹം അവജ്ഞയോടെയാണ് വീക്ഷിക്കുന്നതെങ്കിലും വരും ദിവസങ്ങളില്‍ കോളിളക്കം ഉണ്ടാക്കുവാന്‍ ഇതിനാകും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലൈംഗികമായി പിഡിപ്പിച്ചെന്നു സരിതയുടെ കത്തിലുണ്ട്. ക്ലിഫ് ഹൗസില്‍വച്ചാണു പിഡിപ്പിച്ചതെന്നും സരിത കത്തില്‍ പറയുന്നു. 2013 മാര്‍ച്ച് 19നാണ് സരിത വിവാദ കത്ത് എഴുതിയത്. 25 പേജുകള്ള ഈ കത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസ് ആണ് പുറത്തു വിട്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലും,പൊതു സദസുകളിലും സരിതയുടെ അസമയത്തുള്ള വെളിപ്പെടുത്തലില്‍ അനുകൂല മനോഭാവമല്ല ഇത്തവണ ഉയര്‍ന്നിരിക്കുന്നത്.

പല തവണ ഇതേ വിഷയം ഉയര്‍ന്നിട്ടും കത്ത് പുറത്തുവരാതിരുന്ന ശേഷം ഇലക്ഷന്‍ സമയത്ത് പുറത്തു വിട്ടത് ഗൂഡാലോചനയുടെ ഭാഗമാണ് എന്നാണ് യൂ ഡി എഫ് നിലപാട്.സരിതയെ ഉമ്മന്‍ചാണ്ടി ലൈംഗികമായി ഉപയോഗിച്ചെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനു മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. അന്ന് ഉമ്മന്‍ചാണ്ടിയെ പിതൃതുല്യനെന്നാണ് പറഞ്ഞാണ് സരിത ആ ആരോപണം നിഷേധിച്ചത്. മുഖ്യമന്ത്രി ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്നുമാണ് സരിത ഇപ്പോള്‍ ആരോപിച്ചിരിക്കുന്നത്.

ആരോപണം അടിസ്ഥാനരഹിതമാണ് എന്ന് ഉമ്മന്‍ ചാണ്ടി പ്രതീകരിച്ചു.പിതൃതുല്യനാണ് താനെന്ന് മുമ്പ് പറഞ്ഞയാളാണ് അവര്‍.ഇപ്പോള്‍ ഉള്ളത് ഗൂഡാലോചനയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുന്‍ കേന്ദ്ര മന്ത്രി കെ സി വേണുഗോപാല്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നു കത്തില്‍ സരിത പറയുന്നു.എ പി അബ്ദുള്ളക്കുട്ടി,പാണക്കാട് ബഷീറലി തങ്ങള്‍,ജോസ് കെ മാണി,ഐ ജി പത്മകുമാര്‍ തുടങ്ങി നിരവധി ഉന്നതര്‍ തന്നെ ശാരീരികമായും ലൈംഗീകമായും പീഡിപ്പിച്ചു എന്നും സരിതയുടെ കത്തില്‍ പറയുന്നു.കേന്ദ്ര മന്ത്രിമാര്‍ക്കു തന്നെ കാഴ്ചവയ്ക്കാന്‍ രമേശ് ചെന്നിത്തലയുടെ പിഎ ശ്രമിച്ചുവെന്നും കത്തില്‍ പറയുന്നു.

Scroll To Top