Tuesday December 06, 2016
Latest Updates

സരിതാ നായര്‍ പിടിയ്ക്കുന്ന പുലിവാലുകള്‍… 

സരിതാ നായര്‍ പിടിയ്ക്കുന്ന പുലിവാലുകള്‍… 

കൊട്ടാരക്കര:സരിതാ നായര്‍ എന്ത് ചെയ്താലും അത് വിവാദത്തിലേ കലാശിക്കുകയുള്ളു എന്ന അവസ്ഥയാണിപ്പോള്‍ കേരളത്തില്‍.അല്ലെങ്കില്‍ കൊട്ടാരക്കരയില്‍ കഴിഞ്ഞ ദിവസം അവര്‍ പുലിവാല് പിടിക്കില്ലായിരുന്നു.

ശനിയാഴ്ച രാത്രി കൊട്ടാരക്കരയ്ക്കടുത്ത കരിക്കം ജംഗ്ഷനിലാണ് സംഭവം. രാത്രിയില്‍ വഴിയോരത്ത് മാലിന്യം തള്ളുന്നവരെ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു നാട്ടുകാരുടെ സംഘം.
മാലിന്യം തള്ളുന്നവരെ പിടിക്കാന്‍ പതിയിരുന്ന നാട്ടുകാര്‍ക്ക് അര്‍ദ്ധരാത്രിയില്‍ പിടികിട്ടിയത് സോളാര്‍ വിവാദ നായിക സരിതാ നായരെയാണെന്ന് മാത്രം.
കരിക്കത്ത് അര്‍ധ രാത്രി നിര്‍ത്തിയിട്ട കാറില്‍ രണ്ടു പുരുഷന്‍മാരെയും സ്ത്രീയേയും കണ്ടപ്പോള്‍ നാട്ടുകാര്‍ കാര്യമറിയാനെത്തി.ആരായാലും ഒന്ന് സംശയിച്ചു പോകും.സരിതയാണ് കാറിലെന്നറിഞ്ഞതോടെ യുവാക്കള്‍ക്കു ഹരമായി.കൂട്ടുകാരെ വിളിച്ചുവരുത്തുകയും കാര്‍ തടഞ്ഞിടുകയുംചെയ്തു.

ബന്ധുവായ വയോധികനും യുവാവുമാണ് കാറിലുണ്ടായിരുന്നത്. പാലക്കാട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ഡ്രൈവര്‍ക്ക് ഉറക്കം വന്നതിനാല്‍ റോഡരികില്‍ കാര്‍ നിര്‍ത്തിയതാണെന്ന് സരിത വിശദീകരിച്ചിട്ടും യുവാക്കള്‍ അവരെ വെറുതേ വിടാന്‍ ഒരുക്കമായിരുന്നില്ല.
രംഗം വഷളാവുന്നു എന്ന് കണ്ടതോടെ സരിത നേരിട്ട് പോലിസിനെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു.സദാചാര പൊലീസിനെതിരേ സരിത ചടയമംഗലം പൊലീസിനു പരാതി കൊടുത്തിരിക്കുകയാണിപ്പോള്‍.

സരിതയ്‌ക്കൊപ്പം അകന്ന ബന്ധത്തിലുള്ള ഒരു സഹോദരനും,വല്യച്ചന്‍ വിദ്യാധരന്‍ നായരും ആയിരുന്നു ഉണ്ടായിരുന്നതെന്ന് പോലിസ് പറഞ്ഞു.

Scroll To Top