Thursday November 23, 2017
Latest Updates

ഒരു അഭിസാരികയുടെ കണക്കു പുസ്തകം !! (സെബി സെബാസ്റ്റ്യന്‍) 

ഒരു അഭിസാരികയുടെ കണക്കു പുസ്തകം !! (സെബി സെബാസ്റ്റ്യന്‍) 

ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ജയിലില്‍ ആയിരുന്നപ്പോള്‍ തന്റെ പ്രിയ പുത്രി ഇന്ദിരാഗാന്ധിക്ക് അയച്ച കത്തുകള്‍’ ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍’ എന്ന പേരില്‍ ലോകപ്രശസ്തമാണ് .ഇപ്പോള്‍ ഒരു പക്ഷെ അതിലും പ്രശസ്തിയിലേയ്ക്കുയര്‍ന്ന ജയിലില്‍ നിന്നും എഴുതിയ ഒരു കത്ത് ഇപ്പോള്‍ ലോകമെമ്പാടുമുള്ള മലയാളികളെ ‘മത്തു’ പിടിപ്പിച്ചുകൊണ്ടിരിക്കുന്നു .പക്ഷെ, അത് ഒരു അഭിസാരികയുടെത് ആയിപ്പോയി എന്നത് മലയാളികളുടെ ദുര്യോഗം !!!

മാസങ്ങളായി കേരളം കാത്തിരുന്ന ആ കത്തുകളുടെ ഫോട്ടോയെങ്കിലും കാണാന്‍ കഴിഞ്ഞ ദിവസം മലയാളികള്‍ക്ക് ഭാഗ്യം ഉണ്ടായി .കത്ത് എഴുതിയ സരിത തന്നെ ആ ഒറിജിനല്‍ കത്ത് പത്രക്കാരെ വിളിച്ചു കാണിച്ചു. സാധാരണ ഫോട്ടോ ഗ്രാഫര്‍മാര്‍ കത്ത് കാണിച്ചുകൊണ്ട് സംസാരിച്ച വ്യക്തിയുടെ ഫോട്ടോ എടുത്തപ്പോള്‍ , കുറച്ചുകൂടി ബുദ്ധിയുള്ള ഒരാള്‍ കത്തിന്റെ തന്നെ ഫോട്ടോ എടുത്തുകളഞ്ഞു!! 

അതിലും ബുദ്ധിയുള്ളവര്‍ ആ കൂട്ടത്തില്‍ ഇല്ലാതെ പോയത് മലയാളികളുടെ ഭാഗ്യകേട് എന്നല്ലാതെ എന്ത് പറയാന്‍ ?അല്ലെങ്കില്‍ സരിതയുടെ കയ്യില്‍ നിന്നും ആ കത്തുകള്‍ തട്ടിപറിച്ചു ഓടുമായിരുന്നു!!!! എങ്കില്‍ എന്തായിരുന്നേനെ സ്ഥിതി .?ചാനലുകളായ ചാനലുകള്‍ മുഴുവനും, പത്രങ്ങളായ പത്രങ്ങള്‍ മുഴുവനും ,കേരളത്തിലെ പല രാഷ്ട്രീയ നേതാക്കന്മാരുടെയും വ്യഭിചാര കഥകള്‍ പാടിപുകഴുത്തി നടന്നേനെ.പിന്നിട്, അത് തന്റെ കത്ത് അല്ലെന്നു പറഞ്ഞു നിഷേധിക്കാന്‍ സരിതയ്ക്ക് പറ്റുകയുമില്ലയിരുന്നു.

നിലവിലുള്ള രാഷ്ട്രീയ സ്ഥിതി വിശേഷത്തെ സ്വാധീനിക്കുമെന്നതിനാല്‍ ഈ കത്തുകള്‍ പുറത്തു വിടുന്നില്ല എന്ന് സരിത തന്നെ പറയുന്നു. അപ്പോള്‍ പല രാഷ്ട്രീയക്കരുടെയും രഹസ്യങ്ങള്‍ അതില്‍ ഉണ്ടെന്നു പരസ്യമായി സരിത തന്നെ സമ്മതിക്കുന്നു. കേരള രാഷ്ട്രീയത്തില്‍ കൈക്കൂലിക്ക് പകരം വെക്കാന്‍ പറ്റുന്ന ‘സ്ത്രീ ശരീര’ത്തിന്റെ അനന്തമായ സാധ്യതകളിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. കേരള രാഷ്ട്രീയം ‘സരിതയ്ക്ക് മുന്‍പും സരിതയ്ക്ക് ശേഷവും’ എന്ന് ഇനി മുതല്‍ അറിയപ്പെടും.

വരാന്‍ പോകുന്ന കുത്തഴിഞ്ഞ രാഷ്ട്രീയ വ്യഭിചാര കളികളുടെ തുടക്കമാണിത്. നമ്മുടെ മഹാരഥന്മാരായ പൂര്‍വികര്‍ നമുക്ക് നേടിത്തന്ന ജനാധിപത്യം അഭിസാരികമാരുടെ കാല്‍പാദങ്ങളില്‍ അടിയറ വച്ചിരിക്കുന്നു!!! കേരളമേ ലജ്ജിച്ചു തല താഴുത്തുക!! ‘കേരളമെന്നു കേട്ടാല്‍ തിളക്കണം ചോര നമുക്ക് ഞെരമ്പുകളില്‍ ‘എന്ന് കവി പാടിയത് ഈ കാലഘട്ടത്തില്‍ വേറൊരു രീതിയില്‍ അന്വര്‍ഥമാകുകയാണ് .ചോരയും നീരും വികാരവുംമാത്രമുള്ള മലയാളി ….ധാര്‍മികത തൊട്ടു തീണ്ടിയിട്ടില്ലത്തവര്‍ …!

നടന്ന സംഭവങ്ങള്‍ തീയതിയും വിശദാംശങ്ങളും വച്ചു എഴുതിവച്ചു എന്നതിലാണ് സരിതയുടെ വിജയം .. ആ എഴുത്തുകള്‍ക്ക് പുറകെ ഓടുന്ന കേരളം… .അതില്‍ അക്കമിട്ടു നിരത്തിയിരിക്കുന്ന വ്യഭിചാരകഥകള്‍ കേട്ട് പുളകിതരാവാന്‍ .പക്ഷെ സരിത ആ കത്തുകള്‍ വെറുതെ കുലുക്കി കാട്ടി മലയാളികളെ കൊഞ്ഞനം കുത്തി ..മലയാളികള്‍ ഇള്യഭരായി ..

ഇന്നത്തെ കേരളത്തിന്റെ പരിഛെദമായ ആ ചാനല്‍ പട തിരിഞ്ഞു നടന്നു. എല്ലാവരും എന്നെ ചൂഷണം ചെയ്തു, ഉപയോഗിച്ചു, എന്തിനു ഇവര്‍ ഇങ്ങനെ ചെയ്തു എന്ന് നിസ്സഹായത തോന്നിപ്പിക്കും വിധമുള്ള സരിതയുടെ വാക്കുകള്‍ കേട്ടാല്‍ സാമാന്യ ബുദ്ധിയുള്ള മലയാളി ചിരിച്ചു വശം കെട്ടുപോകും. താന്‍ ഉപയോഗിച്ച തന്ത്രങ്ങളെ സാമര്‍ഥ്യം കൊണ്ട് മറയ്ക്കാം എന്ന് വ്യാമോഹിക്കുന്നവള്‍ …

സൂര്യനെല്ലി പെണ്‍കുട്ടിയുടെയോ വിതുരയിലെ പെണ്‍കുട്ടിയുടെയോ വിലാപങ്ങളോ ടു താരതമ്യം ചെയ്യാവുന്നതാണോ സരിതയുടെ വിലാപങ്ങള്‍? ഒരു ജനപ്രതിനിധിയായ പി സി ജോര്‍ജ് പോലും ‘വേശ്യ’ എന്നാണ് സരിതയെ വിളിച്ചത് !!!
നാം വളരെ ജാഗരൂകരാവേണ്ട സമയമാണിത്. പണം പോലെ , സ്ത്രീശരീരവും രാഷ്ട്രീയത്തിലേക്ക് ഒഴുക്കി, ജനാധിപത്യത്തെ കലങ്കപെടുത്താന്‍ തക്കം പാര്‍ത്തിരിക്കുന്നവരുടെ കാലമാണിത് .

seby sപുതു തലമുറ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളത്തിന്റെ വിദ്യാഭ്യാസ രാഷ്ട്രീയ സാംസ്‌കാരിക പാരമ്പര്യം നമുക്ക് കൈമോശം വന്നു പോകും. നമ്മുടെ ജനാധിപത്യ ബോധവും , പൗരാവകാശങ്ങളും ഒരു അഭിസാരികകയ്ക്കും വേണ്ടി മലിനപെടാതിരിക്കട്ടെ..!! 

സെബി സെബാസ്റ്റ്യന്‍
 (പുന:പ്രസിദ്ധീകരണം)

Scroll To Top