Sunday December 04, 2016
Latest Updates

സരിതയ്ക്ക് ക്ലിഫ് ഹൗസിന്റെ അടുക്കളയിലും കയറാമെന്ന് വി എസിന്റെ പരാമര്‍ശത്തെ ചൊല്ലി നിയമ സഭയില്‍ സംഘര്‍ഷം

സരിതയ്ക്ക് ക്ലിഫ് ഹൗസിന്റെ അടുക്കളയിലും കയറാമെന്ന് വി എസിന്റെ പരാമര്‍ശത്തെ ചൊല്ലി നിയമ സഭയില്‍ സംഘര്‍ഷം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ വിവാദ പരാര്‍മശത്തെ ചൊല്ലി നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടി. സരിതാ നായര്‍ക്ക് ക് ളിഫ് ഹൗസിലെ അടുക്കളയിലും കയറാമെന്ന വിഎസിന്റെ പരാമര്‍ശമാണ് കുഴപ്പത്തിനിടയാക്കിയത്.

അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കാന്‍ അവസരം നല്‍കിയതിനെ തുടര്‍ന്നാണ് വിവാദ പരാമര്‍ശം വിഎസ് നടത്തിയത്.

പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. സ്പീക്കര്‍ പ്രത്യേകാധികാരം ഉപയോഗിച്ച് അനുമതി നല്‍കുകയും ചെയ്തു.

ജുഡിഷ്യല്‍ കമ്മിഷന്‍ പരിഗണിക്കുന്ന വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടീസിന്മേല്‍ അവതരണാനുമതി തേടി സംസാരിക്കാന്‍ പ്രതിപക്ഷത്തിന് അനുമതി നല്‍കിയ സ്പീക്കറുടെ നടപടിക്ക് എതിരെ ഭരണപക്ഷം രംഗത്തെത്തിയതു തന്നെ കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയിരുന്നു.

പ്രത്യേക അനുമതി പ്രകാരം സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉമ്മന്‍ ചാണ്ടിയെ നുണയനായ മുഖ്യമന്ത്രിയെന്നാണ് വിശേഷിപ്പിച്ചത്. സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍യ്ക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കല്‍ഫ്ഹൗസിന്റെ അടുക്കള വരെ കയറാന്‍ കഴിയുമായിരുന്നു.

മുഖ്യമന്ത്രിയുടെ ഭാര്യയുടെ പ്രാര്‍ത്ഥന നടത്തുമ്പോള്‍ അതിലും സരിത പങ്കെടുത്തുവെന്നും വി.എസ് പറഞ്ഞു. വി.എസിന്റെ പരാമര്‍ശത്തിനെതിരെ ഭരണപക്ഷം രംഗത്ത് വന്നതോടെ സഭ ബഹളത്തിലായി.

ഇത് താന്‍ നടത്തിയ പരാമര്‍ശമല്ലെന്നും സരിത സോളാര്‍ കമ്മിഷനില്‍ നല്‍കിയ മൊഴിയിലുള്ള കാര്യമാണെന്നും വി.എസ് വിശദീകരിച്ചതോടെ ഭരണപക്ഷം കൂടുതല്‍ ക്ഷുഭിതരായി. വി.എസിന്റെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു. ഇതിനെതിരെ പ്രതിപക്ഷവും രംഗത്ത് വന്നതോടെ ബഹളം രൂക്ഷമായി. തുടര്‍ന്നാണ് സ്പീക്കര്‍ സഭ നിറുത്തിവച്ചു.

സോളാര്‍ കേസില്‍ സര്‍ക്കാരിന് ഒരു രൂപയുടെ പോലും സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന് കൊലക്കേസില്‍ ശിക്ഷ വാങ്ങി നല്‍കിയത് ഈ സര്‍ക്കാരാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 10 കോടി രൂപയും വീടും വാഗ്ദാനം ചെയ്തതായി സരിത എസ്.നായര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Scroll To Top