Saturday December 10, 2016
Latest Updates

സരിത പറയുന്നത് കള്ളമാണെങ്കില്‍ കേസെടുക്കാത്തത് എന്തെന്ന് ജഡ്ജി :പോലീസിനും കാശ് കൊടുത്തെന്ന് സരിത

സരിത പറയുന്നത് കള്ളമാണെങ്കില്‍ കേസെടുക്കാത്തത് എന്തെന്ന് ജഡ്ജി :പോലീസിനും കാശ് കൊടുത്തെന്ന് സരിത

കൊച്ചി: സോളാര്‍ക്കേസിലെ പ്രതിയായ സരിത എസ്. നായര്‍ സോളാര്‍ക്കമ്മിഷനില്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ കൈമാറി. ലൈംഗിക ചൂഷണങ്ങളുടെ വിവരങ്ങളാണ് മുദ്രവച്ച കവറില്‍ സരിത കമ്മിഷന് കൈമാറിയത്.
നേരത്തെ എഴുതിയ കത്തിലുണ്ടായിരുന്ന വിവരങ്ങളും ഇതിലുണ്ടെന്നും സരിത വ്യക്തമാക്കി. രേഖകള്‍ രഹസ്യമായി പരിശോധിക്കുമെന്ന കമ്മിഷന്റെ ഉറപ്പിലാണ് സരിത കത്തിലെ വിവരങ്ങള്‍ കൈമാറിയത്.
വയനാട് കലക്റ്ററേറ്റില്‍ സോളാര്‍ ഇലക്ട്രിഫിക്കേഷന്‍ നടത്താന്‍ ടീം സോളാറിന് അനുകൂലമായ ഉത്തരവ് ഉണ്ടായിരുന്നു. ഇതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തു തന്നത് എം.ഐ ഷാനവാസിന്റെ പി.എ ശൈലേഷാണ്. ഇതിന്റെ മുഴുവന്‍ തെളിവുകളും ശനിയാഴ്ച കമ്മിഷനില്‍ ഹാജരാക്കാമെന്ന് സരിത പറഞ്ഞു.
പൊലീസ് അസോസിയേഷന്‍ ഇരുപത് ലക്ഷം കൈമാറിയെന്നും സരിത പറഞ്ഞു. സെക്രട്ടറിയേറ്റിന് സമീപത്തുവച്ചാണ് സെക്രട്ടറി ജി.ആര്‍. അജിത്തിന് തുക നല്‍കിയത്. അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിനായി 2013 മാര്‍ച്ചിലാണ് പണം കൈമാറിയത്.
എല്ലാ സ്റ്റേഷനുകളിലും സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള പ്രമേയം പാസാക്കാമെന്നും പറഞ്ഞിരുന്നു. ഉപകാരസ്മരണയായി ടീം സോളാറിന്റെ പേരില്‍ പരസ്യം ഉണ്ടായിരിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും സരിത കമ്മിഷനില്‍ പറഞ്ഞു.
എന്നാല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയിയുടെ മുമ്പാകെ എത്തിയ മറ്റൊരു കേസില്‍ സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിയായ സരിത എസ്. നായര്‍ വിളിച്ചു പറയുന്നത് കള്ളമാണെങ്കില്‍ എന്തുകൊണ്ട് പൊലീസ് കേസെടുക്കുന്നില്ലെന്ന് വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്. വാസന്‍ നിരീക്ഷിച്ചു.. സരിത സമൂഹത്തെ വിഡ്ഢിവേഷം കെട്ടിക്കുകയല്ലേ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കില്ല എന്നാണ് പറയുന്നത്. എന്നാല്‍ ഇതവസാനിപ്പിക്കാന്‍ ശിവന്‍ തൃക്കണ്ണു തുറന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. സരിതക്ക് എതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി പരാമര്‍ശം ഉണ്ടായത്. കേസില്‍ എട്ടിനു പ്രാഥമിക വാദം കേള്‍ക്കും.
സോളര്‍ കേസില്‍ സരിതയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെയും അന്വേഷണം നടത്താന്‍ ജഡ്ജി എസ്.എസ്. വാസന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തിക്കുകയാണ്

.

Scroll To Top