Monday January 16, 2017
Latest Updates

റിപ്പോര്‍ട്ടര്‍ പുറത്തു വിട്ടത് വ്യാജകത്ത് :ജോസ് കെ മാണിയെ കുടുക്കാന്‍ പി സി ജോര്‍ജും നികേഷും ചമയ്ക്കുന്ന തന്ത്രമെന്ന് സരിത

റിപ്പോര്‍ട്ടര്‍ പുറത്തു വിട്ടത് വ്യാജകത്ത് :ജോസ് കെ മാണിയെ കുടുക്കാന്‍ പി സി ജോര്‍ജും നികേഷും ചമയ്ക്കുന്ന തന്ത്രമെന്ന് സരിത

കൊച്ചി:ഇന്നലെ റിപ്പോര്‍ട്ടര്‍ ടി വി പുറത്തുവിട്ട ജോസ് കെ മാണിയെ സംബന്ധിച്ച വിവരങ്ങള്‍ അസംബന്ധമാണ് എന്ന് കുപ്രസിദ്ധ സോളാര്‍ വ്യാപാരി സരിതാ നായര്‍.ജോസ് കെ മാണിയെ കുടുക്കാന്‍ പി സി ജോര്‍ജും നികേഷും കൂടി ചമയ്ക്കുന്ന പദ്ധതിയാണ്.താന്‍ എഴുതിയ കത്തല്ല പുറത്തു വിട്ടിരിക്കുന്നത്.

തന്റെതെന്ന പേരില്‍ പ്രചരിക്കുന്ന കത്ത് താന്‍ എഴുതിയതല്ലെന്നു സരിത എസ്. നായര്‍ പറഞ്ഞു.. തന്റെ കത്ത് പി.സി. ജോര്‍ജിനെ കാണിച്ചിട്ടില്ല. കത്തുമായല്ല താന്‍ പി.സി. ജോര്‍ജിനെ കാണാന്‍ പോയത്. ജോസ്. കെ. മാണി തന്നോട് മാന്യമായി മാത്രമെ പെരുമാറിയിട്ടുള്ളു.

മാത്രമല്ല താന്‍ ഒരു തവണ മാത്രമാണ് ജോസ്.കെ.മാണിയെ നേരില്‍ കണ്ടിട്ടുള്ളുവെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ജോര്‍ജ് തന്നെ കരുവാക്കുകയാണെന്നും സരിത കൂട്ടിച്ചേര്‍ത്തു. തന്റെ പേരില്‍ കത്ത് പ്രചരിക്കുന്നതിനെതിരെ ഡിജപിക്കു പരാതി നല്‍കുമെന്നും സരിത പറഞ്ഞു.

Scroll To Top