Friday September 22, 2017
Latest Updates

മൃണാളിനി സാരാഭായ് അന്തരിച്ചു

മൃണാളിനി സാരാഭായ് അന്തരിച്ചു

മുംബൈ:ഇന്ത്യന്‍ ശാസ്ത്രീയ നൃത്തങ്ങളെ ലോകത്തിന് പരിചയപ്പെടുത്തിയ പ്രശസ്ത നര്‍ത്തകി പ്രശസ്ത നര്‍ത്തികി മൃണാളിനി സാരാഭായ് അന്തരിച്ചു. 96 വയസായിരുന്നു. അഹമ്മദാബാദിലെ വസതിയായ ചിദംബരത്തില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്.

പൊതുദര്‍ശനത്തിന് ശേഷം   സംസ്‌കാരം ഇന്നലെ വൈകിട്ട് ഗാന്ധിനഗറില്‍ നടത്തി.

ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായുടെ ഭാര്യയാണ്. സ്വാതന്ത്ര്യസമരസേനാനിയും ഐ.എന്‍.എ. പ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്.

ഭാരതീയ ശാസ്ത്രീയ നൃത്തത്തിന്റെ പ്രശസ്തി ലോകമെങ്ങും എത്തിച്ചവരില്‍ പ്രമുഖയാണ് നൃത്താധ്യാപികയും വ്യാഖ്യാതാവും കൂടിയായ മൃണാളിനി സാരാഭായ്.

പാലക്കാട് ആനക്കര വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളായി 1918 മേയ് 11 നാണ് ജനനം. സ്വിറ്റ്‌സര്‍ലന്‍ഡിലായിരുന്നു ബാല്യകാലം. രവീന്ദ്രനാഥ ടാഗോറിന്റെ മാര്‍ഗനിര്‍ദേശത്തില്‍ കൊല്‍ക്കത്തയിലെ ശാന്തിനികേതനിലും പിന്നീട് അമേരിക്കന്‍ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആര്‍ട്‌സിലും പഠിച്ചു. മീനാക്ഷി സുന്ദരം പിള്ളയുടെ കീഴില്‍ ഭരതനാട്യവും ഗുരു തകഴി കുഞ്ചു കുറുപ്പിന്റെ കീഴില്‍ കഥകളിയും അഭ്യസിച്ചു.നര്‍ത്തകി മല്ലികാ സാരാഭായ് മകളാണ്.

Scroll To Top