Monday December 05, 2016
Latest Updates

സപ്തമ ശ്രീ. തസ്‌കര’ സാന്‍ട്രിയില്‍ ശനിയാഴ്ച്ച സൗജന്യ പ്രദര്‍ശനം

സപ്തമ ശ്രീ. തസ്‌കര’ സാന്‍ട്രിയില്‍ ശനിയാഴ്ച്ച സൗജന്യ പ്രദര്‍ശനം

ഡബ്ലിന്‍:സാങ്കേതിക തകരാറു മൂലം പ്രദര്‍ശനം മാറ്റിവെച്ച ‘സപ്തമ ശ്രീ. തസ്‌കര’എന്ന പ്രിഥ്വിരാജ് ചലച്ചിത്രം കാണാന്‍ ടിക്കറ്റ് എടുത്തിട്ടും അവസരം നഷ്ട്ടമായ ഡബ്ലിനിലെ പ്രേക്ഷകര്‍ക്ക് വേണ്ടി വിതരണക്കാരായ എ കെ എസ് ട്രേഡേഴ്‌സ് ആന്‍ഡ് എന്റര്‍റൈന്‍മെന്റ്‌സ് സൗജന്യ ഷോ ഒരുക്കുന്നു.

ഒക്‌റ്റോബര്‍ 4 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് സാന്‍ട്രിയിലെ ഐ എം സി സിനിമാസിലാണ് സൗജന്യ പ്രദര്‍ശനം.

ആദ്യ തവണ സിനിമ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ദിവസം ഉണ്ടായ സാങ്കേതിക തകരാറൂമൂലം മാന്യ പ്രേക്ഷകര്‍ക്കുണ്ടായ അസൗകര്യത്തില്‍ വിതരണക്കാരെന്ന നിലയില്‍ തങ്ങള്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നതായും പ്രേക്ഷകരുടെ സഹകരണം തുടര്‍ന്നും ഉണ്ടാകണമെന്നും എ കെ എസ് ട്രേഡേഴ്‌സ് ആന്‍ഡ് എന്റര്‍റൈന്‍മെന്റ്‌സ് പ്രതിനിധി ശിവ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഒക്‌റ്റോബര്‍ 3 ന്(വെള്ളി ) വൈകിട്ട് 8 30 ന് സാധാരണ നിരക്കില്‍ താലയിലെ സ്‌ക്വയര്‍ ഷോപ്പിംഗ് സെന്ററില്‍ ഉള്ള ഐ എം സി സിനിമാസിലും ,സപ്തമ ശ്രീ. തസ്‌കര’ പ്രദര്‍ശിക്കുന്നുണ്ട്. http://www.akstraders.com/

Scroll To Top