Tuesday January 24, 2017
Latest Updates

സൌത്താംപ്ടണില്‍ താരമായത് അയര്‍ലണ്ടിന്റെ സപ്ത,വേണുനാദത്തോടൊപ്പം ചിലങ്കയണിഞ്ഞ അപൂര്‍വ്വ നിമിഷങ്ങള്‍ 

സൌത്താംപ്ടണില്‍ താരമായത് അയര്‍ലണ്ടിന്റെ സപ്ത,വേണുനാദത്തോടൊപ്പം ചിലങ്കയണിഞ്ഞ അപൂര്‍വ്വ നിമിഷങ്ങള്‍ 

ലണ്ടന്‍ :സൌത്താംപ്ടന്‍ മലയാളി സമൂഹം കഴിഞ്ഞ ദിവസം ഒന്നിച്ചു കൂടിയത് ഗ്രേസ് നൈറ്റ് എന്ന കലാവിരുന്ന് ആസ്വദിക്കാനായിരുന്നു.കഴിഞ്ഞ ആറു വര്‍ഷങ്ങളായി ബ്രിട്ടന്റെ സംഗീതവേദികയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗ്രേസ് മെലഡീസ് എന്ന ട്രൂപ്പൊരുക്കിയ സംഗീതമാലികയില്‍ അലിയാനായി ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരത്തോളം മലയാളികള്‍ക്ക് ആവേശമായി കേരളത്തിന്റെ പ്രശസ്ത ഗായകന്‍ ജി വേണുഗോപാലും എത്തിയിരുന്നു.

പക്ഷെ ഗ്രേസ് മെലഡീസിനെത്തിയ ജനസഹസ്രങ്ങള്‍ക്ക് അത്ഭുതമൊരുക്കിയത് അയര്‍ലണ്ടില്‍ നിന്നെത്തിയ കലയുടെ രാജകുമാരി സപ്ത രാമന്‍ നമ്പൂതിരിയെന്ന കൊച്ചു മിടുക്കി തന്നെ.ആരും പ്രതീക്ഷിക്കാത്ത ചടുല വൈഭവത്തോടെ സപ്ത നൃത്ത വിരുന്നൊരുക്കിയപ്പോള്‍ സദസ് ഒരു നിമിഷം ദേശീയ അവാര്‍ഡ് നേടിയ ഗായകനെ പോലും മറന്നു. ‘ചന്ദനമണിവാതില്‍’എന്ന ജി വേണുഗോപാലിന്റെ ഗാനത്തിനൊപ്പം സപ്ത നടനമാടിയപ്പോള്‍ സൌത്താംപ്ടന്‍ മലയാളി സമൂഹം കണ്ണിമയ്ക്കാതെ സന്തോഷാശ്രൂ പൊഴിച്ചു. സൌത്താംപ്ടണിന്റെ താരമായി സപ്ത മാറിയ അപൂര്‍വ്വ നിമിഷങ്ങള്‍ അയര്‍ലണ്ടിന് തന്നെ അഭിമാനകരമായി. 

മറ്റു മൂന്നു ഡാന്‍സുകളിലൂടെയും മായിക നടനമാടിയ സപ്തയുടെ പ്രകടനം ആവേശപൂര്‍വ്വമാണ് യൂ കെ മലയാളികള്‍ ഏറ്റുവാങ്ങിയത്. ഒപ്പം ജി വേണുഗോപാലിന്റെ മുക്ത കണ്ഠമായ പ്രശംസയും സപ്ത ഏറ്റുവാങ്ങി.ഇനിയും ഉയരങ്ങളിലെത്താനുള്ള താരോദയമാണ് അയര്‍ലണ്ടില്‍ നിന്നും ഉണ്ടായിരിക്കുന്നത് എന്ന് സപ്തയുടെ പ്രകടനത്തെ വിശേഷിപ്പിച്ച ജി വേണുഗോപാല്‍ മികച്ച പ്രകടനത്തിനായി സപ്തയ്ക്ക് താങ്ങും തണലുമേകുന്ന മാതാപിതാക്കളെ അഭിനന്ദിക്കാനും മറന്നില്ല.

ദേശീയ അന്താരാഷ്ട്ര വേദികളില്‍ ഒട്ടേറെ നേട്ടങ്ങള്‍ അയര്‍ലണ്ടിന് വേണ്ടി നേടിയ ജൂനിയര്‍ സെര്‍റ്റ് ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിനിയായ സപ്തരാമന്‍ നമ്പൂതിരി ഫിബ്‌സ്ബറോയില്‍ താമസിക്കുന്ന രാമന്റെയും,ബിന്ദുവിന്റെയും മകളാണ്.സീനിയര്‍ ഇന്‍ഫന്റ്‌സില്‍ പഠിക്കുന്ന സ്വരയാണ് സഹോദരി.

 ജി വേണുഗോപാലിന്റെ ഗാനത്തോടൊപ്പം സപ്ത അവതരിപ്പിച്ച നൃത്തം കാണാം.

sap5sap2





 

Scroll To Top