Friday December 09, 2016
Latest Updates

സൗദി അറേബ്യ തകര്‍ച്ചയിലേയ്ക്ക് കൂപ്പു കുത്തുന്നുവെന്ന് ഐ എം എഫ്,രാജാവിനെതിരെയും കലാപം 

സൗദി അറേബ്യ തകര്‍ച്ചയിലേയ്ക്ക് കൂപ്പു കുത്തുന്നുവെന്ന് ഐ എം എഫ്,രാജാവിനെതിരെയും കലാപം 

ന്യൂ ഹാംപ്‌ഷെയര്‍ :നാല് വര്‍ഷത്തിനുള്ളില്‍ സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തുമെന്ന് ഐ എം എഫ്.നിലവിലുള്ള സാമ്പത്തിക നയങ്ങള്‍ തുടര്‍ന്നാല്‍ സൗദി 2020 വരെ പിടിച്ചു നില്ക്കുകയില്ലെന്നാണ് ഐ എം എഫ് മുന്നറിയിപ്പ് നല്കുന്നത്.

21.6 ശതമാനമാണ് 2015 വര്‍ഷത്തെ സൗദി ബജറ്റിലെ കമ്മി.2016 ല്‍ ഇത് 19.4 ആയിരിക്കും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഈ പോക്ക് തുടര്‍ന്നാല്‍ സൗദി വീണ്ടെടുക്കാന്‍ ആവാത്ത വിധം തകരുക തന്നെ ചെയ്യും.ഐ എം എഫ് വാര്‍ഷിക റിവ്വ്യൂവില്‍ പറയുന്നു.

ധൂര്‍ത്ത് ചുരുക്കി രക്ഷപ്പെടാനുള്ള അവസരം ഇപ്പോഴും സൗദിയ്ക്ക് ഉണ്ടെന്ന് ഐ എം എഫ് ചൂണ്ടിക്കാട്ടി.
പ്രാദേശികമായ അഭ്യന്തര സംഘര്‍ഷങ്ങളും ഓയില്‍ വിലയിടിവും ഗുരുതരമായ പ്രതിസന്ധിയിലേയ്ക്കാണ് സൗദിയെ നയിക്കുന്നത്.ഓയില്‍ മേഖലയിലെ വിലയിടിവ് ഈ രംഗത്തെ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുവാന്‍ കാരണമാവും.2020 നോടെ പത്തു ലക്ഷത്തോളം പേര്‍ക്ക് പുതിയതായി തൊഴില്‍ കണ്ടെത്തേണ്ടി വരും.ഐ എം എഫ് മിഡില്‍ ഈസ്റ്റ് ഡയറക്റ്റര്‍ മസ്സൂദ് അഹമദ് ദുബായില്‍ വ്യക്തമാക്കി.

654 ബില്യന്‍ യൂറോയുടെ ഫോറിന്‍ റിസര്‍വ് ഇപ്പോഴും ഉള്ള രാജ്യമാണ് സൗദി.അതാവട്ടെ മറ്റു വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്താത്തതിനാല്‍ അതിവേഗം ചിലവഴിക്കപ്പെടും.സൌദിയുടെ 90 ശതമാനം വരുമാന സ്രോതസും ഓയിലിനെ ആശ്രയിച്ചാണ് നില്ക്കുന്നത്.

ധൂര്‍ത്തിനാവട്ടെ ഒരു കുറവുമില്ല.സല്‍മാന്‍ രാജാവിന്റെ കിരീട ധാരണവുമായി ബന്ധപ്പെട്ട് 32 ബില്യണ്‍ യൂറോയാണ് ചിലവഴിക്കേണ്ടി വന്നത്.മിലട്ടറിയ്ക്ക് വേണ്ടി ഈ വര്‍ഷം ചിലവിട്ട 80 ബില്യണും അനാവശ്യമായിരുന്നുവെന്നാണ് രാജാവിന്റെ അടുത്ത ബന്ധുക്കളുടെ പോലും അഭിപ്രായം.

ഇതിനിടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നു സല്‍മാന്‍ രാജാവ് അധികാരഭ്രഷ്ടനായേക്കുമെന്നു സൂചനയും ഉയരുന്നുണ്ട്.. എഴുപത്തൊമ്പതുകാരനായ സല്‍മാന്‍ രാജാവിനെ സ്ഥാനത്തുനിന്നുനീക്കി സഹോദരന്‍ 73 വയസുകാരനായ അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസിനെ രാജാവാക്കണമെന്നാണ് ആവശ്യം. സല്‍മാന്‍ രാജാവിനെ മാറ്റുന്ന കാര്യത്തില്‍ രാജകുടുംബത്തിന് രാജ്യത്തെ മതപണ്ഡിതരുടെ പിന്തുണയും ഉണ്ട്.

അല്‍ഷീമേഴ്‌സ് രോഗബാധിതനാണ് സല്‍മാന്‍ രാജാവെന്നാണ് സൂചന. രോഗമുള്ളതും അടുത്തകാലത്തായി രാജ്യത്തു നടത്തിയ നിരവധി വിവാദനിയമനങ്ങളുമാണ് സല്‍മാനെതിരായി രാജകുടുംബത്തെ മാറ്റിയത്. യെമനിലെ യുദ്ധത്തിനായി വന്‍തോതില്‍ പണം മുടക്കിയതും അദ്ദേഹത്തിന് വിമര്‍ശകരെ വര്‍ധിപ്പിച്ചു. ഹജ് തീര്‍ഥാടനത്തിനിടെയുണ്ടായ രണ്ട് അപകടങ്ങളും സല്‍മാന്റെ നിലനില്‍പ് അപകടത്തിലാക്കുകയും ചെയ്തിരുന്നു.

Scroll To Top