Friday January 20, 2017
Latest Updates

ബ്രദര്‍ സന്തോഷ് കരുമത്ര എന്നിസില്‍ എത്തി,ധ്യാനം നാളെ തുടങ്ങും

ബ്രദര്‍ സന്തോഷ് കരുമത്ര എന്നിസില്‍ എത്തി,ധ്യാനം നാളെ തുടങ്ങും

ajuഎന്നിസ്:വോയ്സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 2,3,4 (ബുധന്‍,വ്യാഴം,വെള്ളി) ദിവസങ്ങളില്‍ എന്നിസ് സെന്റ് ഫ്ലനന്‍സ് കോളേജില്‍ വച്ച് നടത്തപെടുന്ന റസിഡന്‍ഷ്യല്‍ ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഷെക്കിനാ ധ്യാന കേന്ദ്രത്തിന്റെ സ്ഥാപകനും,ഡയറക്ടറുമായ ബ്രദര്‍ സന്തോഷ് കരുമത്രയാണ് ധ്യാനo നയിക്കുന്നത്.മഹത്വത്തിന്‍ സാന്നിധ്യം എന്ന ശാലോം ടെലിവിഷനിലെ ശുശ്രൂഷയിലൂടെ സുപരിചിതാണദ്ദേഹം.

നവംബര്‍ രണ്ടാം തിയതിയിലെ(നാളെ)തിരുകര്‍മ്മങ്ങള്‍ക്ക് കില്ലലൂ രൂപതയിലെ മെത്രാന്‍ റൈറ്റ്. റവ. ബിഷപ്പ് ഫിന്‍ന്റന്‍ മൊനഹന്‍ നേതൃത്വം നല്‍കുന്നതാണ്.
ബുധനാഴ്ച്ച രാവിലെ 8.00 ന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ വെള്ളിയാഴ്ച വൈകുന്നേരം 5 വരെയാണ്.ഏതാനം പേര്‍ക്ക് കൂടി പങ്കെടുക്കാനുള്ള അവസരം ലഭ്യമാണ്.
For more details contact to : Silju : 0863408825, Monachan : 0877553271, Sabu : 0871687778.

Scroll To Top