Sunday June 24, 2018
Latest Updates

ഭാരതീയസാംസ്‌കാരിക പഠനപദ്ധതിയ്ക്ക് തുടക്കമിട്ട് ഭഗവദ്ഗീത ശില്പശാലയ്ക്ക് ഡബ്ലിനില്‍ സമാപനം

ഭാരതീയസാംസ്‌കാരിക പഠനപദ്ധതിയ്ക്ക് തുടക്കമിട്ട് ഭഗവദ്ഗീത ശില്പശാലയ്ക്ക് ഡബ്ലിനില്‍ സമാപനം

dihഡബ്ലിന്‍:ഭാരതീയ ദര്‍ശനങ്ങളെ അയര്‍ലണ്ടിലെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള മഹാദൗത്യത്തിന്റെ തുടക്കമായി  പ്രമുഖ ഇന്ത്യന്‍ സാംസ്‌കാരിക സംഘടനയായ സനാതന അയര്‍ലണ്ട് സംഘടിപ്പിച്ച ഭഗവത് ഗീത ശില്‍പശാല സമാപിച്ചു. ഡെഫ് വില്ലേജ് അയര്‍ലണ്ട് അങ്കണത്തിലെ സെന്റ്ജോസഫ് ഹാളിലെ പ്രൗഢ ഗംഭീരമായ സദസ്സില്‍ എയ്ര്‍ വേദാന്ത സൊസിറ്റിയുടെ സ്പിരിച്ച്വല്‍ ഡയറക്റ്റര്‍ ആദരണീയ ശ്രീ പൂര്‍ണ്ണാനന്ദ സ്വാമിജി ശില്‍പശാലയ്ക്ക് ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു. ഡോക്ടര്‍ ശ്രീനിവാസന്‍(IVT), ഡോക്ടര്‍ ഹേമന്ത് കുമാര്‍ (VHHCI), ശ്രീ ദീപക് ഇനാംദാര്‍ (VHCCI) എന്നിവര്‍ ഉദ്ഘാടന ചടങ്ങിലെ മുഖ്യാഥിതികളായിരുനു.

ഉപനിഷത്തുക്കളുടെയെല്ലാം അന്തസത്ത ഉള്‍ക്കൊള്ളുന്ന ഭഗവത് ഗീതാ സന്ദേശങ്ങള്‍ പുതിയ തലമുറയിലേക്ക് പകരേണ്ടതിന്റെ ആവശ്യകത ആശംസാപ്രസംഗം നടത്തിയ മുഖ്യാഥിതികകള്‍ എടുത്തുപറഞ്ഞു. ഉദ്ഘാടന ചടങ്ങിനുശേഷം ശ്രീ ശ്രീരാം ഗണപതി കീര്‍ത്തനം ആലപിച്ചു. സനാതന ബാലഗോകുലം കുട്ടികള്‍ പൂര്‍ണ്ണാനന്ദസ്വാമിജിയെ ഗുരുദക്ഷിണനല്‍കി പരമ്പരാഗത രീതിയില്‍ ആദരിച്ചു. തുടര്‍ന്ന് ബാലഗോകുലം കുട്ടികള്‍ അവതരിപ്പിച്ച ഗുരുവന്ദനത്തിനും ഗീതാ ധ്യാനത്തിനും ശേഷം പൂജ്യ ഗുരുജി, സനാതന ധര്‍മ്മ സന്ദേശങ്ങളുടെ ലോകത്തേക്കുള്ള വാതായനം കുട്ടികള്‍ക്കായി തുറന്നു. ഭഗവത് ഗീതയിലെ മഹത്തരങ്ങളായ സന്ദേശങ്ങള്‍ വളരെ ലളിതമായ ഭാഷയിലൂടെയും വിവിധതരം കളികളിലൂടെടെയും കുട്ടികളുടെ മുന്‍പില്‍ അവതരിപ്പിക്കപെട്ടു.

അഞ്ചുവയസ്സുമുതല്‍ പതിനെട്ടുവയസ്സുവരെയുള്ള അറുപതോളം കുട്ടികള്‍ ഒരുദിവസം മുഴുവന്‍ നീണ്ടുനിന്ന ശില്‍പശാലയില്‍ പങ്കെടുത്തു.

‘ആത്മാന്വേഷണത്തില്‍ നിന്ന് കണ്ടെടുത്ത് ഋഷികള്‍ ഭാരതത്തിന് സമ്മാനിച്ച സന്ദേശമാണ് സനാതന ധര്‍മ്മം. ഇത് ഓരോ മനുഷ്യനും അനുഭവിച്ചറിയേണ്ട ഒരു അനുഭൂതിയാണ്. ആധുനികതയുടെ ഇക്കാലത്ത് ആ അനുഭൂതി നമ്മിലേക്ക് പകരാന്‍ ഉത്കൃഷ്ടങ്ങളായ ഇതിഹാസങ്ങളിലൂടെയുള്ള യാത്ര നാമോരൊരുത്തരുടേയും ജീവിതത്തില്‍ അനിവാര്യമായ ഒന്നാണ്. മഹത്തരമായ ഈ യാത്ര തുടങ്ങേണ്ടത് ജീവിതത്തിന്റെ സഹായ്‌നത്തിലല്ല. മറിച്ച് ജീവിതം നയിക്കേണ്ടത് തന്നെ ഇതിഹാസങ്ങളും ഉപനിഷത്തുക്കളും നമുക്ക് പകര്‍ന്നു തന്ന സനാതന ധര്‍മ്മത്തിലൂടെയായിരിക്കണം. ഇതാണ് ഭാരതസ്ംസ്‌കാരത്തിന്റെ അടിസ്ഥാനം. ഈ ചിന്തയാണ് സനാതന അയര്‍ലണ്ടിന് കുട്ടികള്‍ക്കായി ഇങ്ങനെയൊരു ശില്‍പശാല സംഘടിപ്പിക്കാന്‍ പ്രചോദനമായത്.

ചരിത്രത്തിലാദ്യമായാണ് അയര്‍ലണ്ടില്‍ കുട്ടികള്‍ക്ക് മാത്രമായി ഇത്തരം ഒരു ശില്‍പശാല സംഘടിപ്പിക്കപ്പെടുന്നത്. ഇതൊരു തുടക്കംമാത്രമാണെന്നും വരും തലമുറക്ക് ഭാരതത്തിന്റെ മഹത്തായ സംസ്‌കാരത്തെയും സനാതന ധര്‍മ്മത്തെ പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും പ്രതിഞ്ജാബദ്ധമായിരിക്കുമെന്ന് സനാതന അയര്‍ലണ്ട് അറിയിച്ചു.

വളര്‍ന്ന് വരുന്ന കുട്ടികളില്‍ മഹത്തായ നമ്മുടെ സനാതന സ്ംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നലക്ഷ്യത്തോടെ സനാതന അയര്‍ലണ്ട് ബാലഗോകുലം എന്നപേരില്‍ കുട്ടികള്‍ക്കായി എല്ലാ ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴചകളില്‍ ക്ലാസ്സുകള്‍ നടത്തിവരുന്നു. ഭഗവത് ഗീതാ പഠനം, യോഗാ പരിശീലനം, ഭജന ക്ലാസ്സുകള്‍ തുടങ്ങിയവ ബാലഗോകുലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാലഗോകുലത്തിന്റെ വരും വര്‍ഷങ്ങളിലേക്കുള്ള സമഗ്രമായ ഒരു പാഠ്യ ക്രമം ഈ ശില്‍പശാലയില്‍ പൂര്‍ണ്ണാനന്ദ സ്വാമി പ്രകാശനം ചെയ്തു.

ശില്‍പശാലയില്‍ പങ്കടുത്ത എല്ലാ കുട്ടികളെയും ഫലപുഷ്പാദികളും ഭഗവത്ഗീതയും നല്‍കി സ്വാമിജി അനുഗ്രഹിച്ചു. സനാതന അയര്‍ലണ്ടിലെ ശ്രീമതി മീനാപുരുഷോത്തമന്‍ നന്ദി പ്രകാശിപ്പിച്ചു.

രാവിലെ 9.30ന് തുടങ്ങിയ ശില്‍പശാല വൈകുന്നേരം 4.30 ന് സ്വസ്തിമന്ത്രോച്ചാരണത്തിനും ആരതിക്കും ശേഷം അവസാനിച്ചു.

ഭഗവത് ഗീത ശില്‍പശാലക്കായി വേദിഒരുക്കാന്‍ സഹായിച്ച ഡെഫ് വില്ലേജ് ഭാരവഹികള്‍, വേദിയില്‍ ശബ്ദവും വെളിച്ചവും നല്‍കിയ ഷൈജു ലൈവ്, ശ്യാം ഈസാദ്, സ്വാദിഷ്ടമായി പ്രസാദം ഒരുക്കിയ ശ്രീ അമുല്‍ പഥക്ക് (ബോംബെ ബ്രിസ്റ്റൊ), ശില്‍പശാലയില്‍ പങ്കെടുത്ത കുട്ടികള്‍, രക്ഷിതാക്കള്‍ അതുപോലെ, ഭഗവത് ഗീത ശില്‍പശാല വിജയകരമായി സംഘടിപ്പിക്കുന്നതിനായി പ്രയത്‌നിച്ചഏവര്‍ക്കും ടീം സനാതനാ അയര്‍ലണ്ട് നന്ദി രേഖപ്പെടുത്തി.

Scroll To Top