Saturday December 10, 2016
Latest Updates

ഡബ്ലിന്‍ ബസിലെ യാത്രക്കാര്‍ക്ക് സമ്മാനങ്ങളുമായി സാന്റ…

ഡബ്ലിന്‍ ബസിലെ യാത്രക്കാര്‍ക്ക് സമ്മാനങ്ങളുമായി സാന്റ…

kkiഡബ്ലിന്‍: ഡബ്ലിന്‍ ബസിലെ യാത്രക്കാര്‍ക്ക് സമ്മാനങ്ങളുമായി സാന്റ. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ബല്ലിന്റീറിലേക്കുള്ള നമ്പര്‍ 16 ബസ് സര്‍വീസിലാണ് യാത്രക്കാര്‍ക്ക് അപ്രതീക്ഷിത സമ്മാനവുമായി സാന്റ എത്തിയത്. അര്‍നോട്‌സുംഡബ്ലിന്‍ ബസും 98 എഫ് എമ്മും സംയുക്തമായാണ് യാത്രക്കാര്‍ക്ക് സമ്മാനം നല്‍കുന്ന പദ്ധതി നടപ്പിലാക്കിയത്. ബസിനകം മനോഹരമായി അലങ്കരിച്ചിരുന്നു, ഇതിന് പിന്നാലെ യാത്രക്കാര്‍ക്ക് അപ്രതീക്ഷിത സമ്മാനങ്ങള്‍ കൂടി ആയപ്പോള്‍ ഡബ്ലിന്‍ ബസിലെ യാത്ര അവിസ്മരണീയ അനുഭവമായി.

ഡബ്ലിന്‍ ബസില്‍ കയറിയവരുടെ സീറ്റുകളില്‍ തന്നെ ക്രിസ്തുമസ് സമ്മാനം വച്ചിട്ടുണ്ടായിരുന്നു. കൂടാതെ യാത്രക്കാര്‍ക്ക് നേരിട്ട് ക്രിസ്തുമസ്
ആശംസിക്കുന്നതിന് സാന്റയും ബസിനുള്ളില്‍ ഉണ്ടായിരുന്നു. അപ്രതീക്ഷിത സമ്മാനം ലഭിച്ച പലരും ട്വിറ്ററിലൂടെ സന്തോഷം പങ്കുവച്ചു. ഡബ്ലിന്‍ ബസിനു പുറമേ ഡബ്ലിനിലെ റെസ്റ്റോറന്റുകളും പബ്ബുകളും മറ്റ് സ്ഥാപനങ്ങളുമെല്ലാംഡബ്ലിന്‍ നിവാസികള്‍ക്ക് അപ്രതീക്ഷിത ക്രിസ്തുമസ് സമ്മാനം ഒരുക്കി കാത്തിരുപ്പുണ്ട്!

Scroll To Top