Friday December 09, 2016
Latest Updates

ആന്‍ പോസ്റ്റിനെ സഹായിക്കാന്‍ സാന്റക്ലോസ് വരുന്നു

ആന്‍ പോസ്റ്റിനെ സഹായിക്കാന്‍ സാന്റക്ലോസ് വരുന്നു

ഡബ്ലിന്‍:ആന്‍ പോസ്റ്റിനെ സഹായിക്കാന്‍ സാന്റക്ലോസ് വരുന്നു. അയര്‍ലണ്ടിലെ കുട്ടികള്‍ സാന്റയ്ക്ക് അയച്ച 140,000 കത്തുകള്‍ തെരയുന്നതിനു ആന്‍ പോസ്റ്റിനെ സഹായിക്കുന്നതിനാണ് സാന്റയുടെ വരവ്.ക്ഷേമം അന്വേഷിച്ചും,ക്രിസ്തുമസിന് വീട്ടിലേയ്ക്ക് ക്ഷണിച്ചും,സമ്മാനങ്ങള്‍ കൊണ്ടുവരുന്ന കാര്യം മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടുമാണ് ഈ കത്തുകളില്‍ അധികവും എന്നതിനാല്‍ സാന്റയ്ക്ക് ഇത് കൈപ്പറ്റിയേ തീരു!

ഈ ദൌത്യത്തില്‍ സാന്റയെ സഹായിക്കാന്‍ ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരും രംഗത്തുണ്ട്. സാധാരണ ദിവസങ്ങളില്‍ 2.5 മില്യന്‍ തപാല്‍ ഉരുപ്പടികളാണ് ആന്‍ പോസ്റ്റ് കൈകാര്യം ചെയ്യുന്നത്. 

എന്നാല്‍ ക്രിസ്തുമസ് സീസണില്‍ ഇത് 5 മില്യനായി ഉയരും. ക്രിസ്തുമസിന് തൊട്ട് മുമ്പ് 7 മില്യന്‍ തപാല്‍ ഉരുപ്പടികളും പാഴ്‌സലുകളും ഒരു ദിവസം കൈകാര്യം ചെയ്യേണ്ടതായി വരുന്നുണ്ട് ഈ സാഹചര്യത്തിലാണ് ആന്‍ പോസ്റ്റിനെ സഹായിക്കാന്‍ സാന്റ തന്നെ രംഗത്ത് വന്നത്. അടുത്ത വാരത്തില്‍ കത്തുകളുടെയും പാഴസലുകളുടെയും എണ്ണം വീണ്ടും വര്‍ധിക്കുമെന്ന് ആന്‍ പോസ്റ്റ് വ്യക്തമാക്കി. ക്രിസ്തുമസ് വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടു മണി വരെ ഡബ്ലിന്‍ ജിപിഓയില്‍ ആന്‍പോസ്റ്റിന്റെ വകയായി കരോള്‍ സര്‍വീസും നടത്തുന്നുണ്ട്

Scroll To Top