Tuesday December 06, 2016
Latest Updates

പുതുമകളുമായി സാംസങ് ഗ്യാലക്‌സി എസ് 6 

പുതുമകളുമായി സാംസങ് ഗ്യാലക്‌സി എസ് 6 

2014 സാംസംഗിനു അത്ര നല്ല കാലമായിരുന്നില്ല. അതിനാല്‍ തന്നെ ഭാവിയെ മുന്നില്‍ കണ്ട് മികച്ച ടെക്‌നോളജിയുമായാണ് ഈ വര്‍ഷം സാംസങ് എത്തിയിരിക്കുന്നത്.കമ്പനിയുടെ ചരിത്രത്തിലെ തന്നെ എറ്റവും മികച്ച ഫോണുമായാണ് കൊറിയന്‍ കമ്പനിയായ സാംസങ് രണ്ടാം വരവിന് ഒരുങ്ങുന്നത്. സാംസങ് ഗ്യാലക്‌സി എസ് സിക്‌സ്, എസ് സിക്‌സ് എഡ്ജ് എന്നിവയാണ് കമ്പനി പുതുതായി വിപണിയിലെത്തിച്ചിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍.

പ്ലാസ്റ്റിക്കില്‍ നിന്നും മെറ്റല്‍ ബോഡിയിലേക്ക് മാറി എന്നതാണ് കാഴ്ച്ചയില്‍ പുതിയ ഫോണിന്റെ എറ്റവും വലിയ പ്രത്യേകത. മുന്നിലും പിന്നിലും ഗ്ലോസി ഫിനിഷ് കൂടി ചേര്‍ന്നപ്പോള്‍ ഫോണ്‍ കൂടുതല്‍ ആകര്‍ഷണമുള്ളതായിരിക്കുന്നു. പിന്‍ക്യാമറ ഒരല്‍പ്പം പൊങ്ങിയാണ് നില്‍ക്കുന്നത്. വശങ്ങള്‍ ഒരല്‍പം പരുക്കന്‍ ആക്കിയത് ഫോണിന് കൂടുതല്‍ ഗ്രിപ്പ് നല്‍കുന്നുണ്ട്. ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ആപ്പിളിന് സമാനമായിപരിഷ്‌കരിച്ചിരിക്കുന്നു. എസ് സിക്‌സില്‍ നിന്നും വിഭിന്നമായി എസ് 6 എഡ്ജ് മുഴുവനായും മെറ്റാലിക് ബോഡിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

2 ക്വാഡ്‌കോര്‍ സിപിയു, 1.5 ജിഗാ ഹെട്‌സിലും, 2.1 ജിഗാ ഹെട്‌സിലും ആയാണ് സാംസങ്ങ് പുതിയ ഫോണുകളില്‍ അവതരിപ്പിക്കുന്നത്. 3 ജിബി റാമും സംസങ്ങിന്റെ സ്വന്തം എക്‌സിനോസ് പ്രോസ്സസറും ഫോണിനു കരുത്തു പകരും. 1440X 2560 പിക്‌സല്‍ 557 പിപിഐ യോട് കൂടിയതാണ് സ്‌ക്രീന്‍. ഇത് ഫോണിനു കൂടുതല്‍ മിഴിവേകുന്നു.

ആന്‍ഡ്രോയിഡിന്റെ എറ്റവും പുതിയ പതിപ്പായ ടച്ച്‌വിസ് ഓ എസിലാണ് എസ്സിക്‌സ് എത്തുന്നത്. മുന്നില്‍ 5 മെഗാ പിക്‌സലും പിന്നില്‍ 16 മെഗാ പിക്‌സലും ആണ് ക്യാമറയുടെ ശേഷി. ഹോം ബട്ടണ്‍ രണ്ടു പ്രാവശ്യം അമര്‍ത്തിയാല്‍ നേരിട്ട് ക്യാമറ ഓണാകും. പെട്ടെന്ന് തന്നെ ഫോക്കസ് ചെയ്യാന്‍ കഴിയുന്നു എന്നതും എടുത്തു പറയേണ്ടതാണ്. എഫ് 1.9 അപ്രേച്ചര്‍ ഉള്ളതിനാല്‍ കുറഞ്ഞ വെളിച്ചത്തില്‍ പോലും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ ക്യാമറയ്ക്ക് സാധിക്കും.


Scroll To Top