Sunday December 04, 2016
Latest Updates

യുവതാരങ്ങളില്‍ ഏറ്റവും കഴിവുള്ളയാള്‍ സഞ്ജുവെന്ന് വാട്‌സണ്‍

യുവതാരങ്ങളില്‍ ഏറ്റവും കഴിവുള്ളയാള്‍ സഞ്ജുവെന്ന് വാട്‌സണ്‍

മലയാളി താരം സഞ്ജു വി സാംസണെ പ്രശംസ കൊണ്ട് മൂടി ഓസ്‌ട്രേലിയന്‍ ഓള്‍ റൌണ്ടറും രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ നായകനുമായ ഷെയ്ന്‍ വാട്‌സണ്‍. പുതുതലമുറയിലെ കളിക്കാരില്‍ ഏറ്റവും കഴിവുള്ള താരം സഞ്ജുവാണെന്നു പറഞ്ഞ വാട്‌സണ്‍ നിലവിലെ ഫോമില്ലായ്മ എത്രയും പെട്ടെന്നു തന്നെ സഞ്ജു പരിഹരിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

സഞ്ജുവിനു പുറമെ മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനേയും, ടീമിലെ തന്റെ സഹ ഓപ്പണര്‍ കൂടിയായ അജിങ്ക്യ രഹാനെയേയും വാട്‌സണ്‍ പ്രശംസിച്ചു. പുതിയ കളിക്കാര്‍ ദ്രാവിഡിന്റെ വിനയവും ലാളിത്യവും കണ്ടുപഠിക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുവതാരങ്ങളെ പ്രോത്സാഹിപ്പിച്ച് അവരില്‍ നിന്നും മികച്ച റിസള്‍ട്ട് ഉണ്ടാക്കുന്നതില്‍ ദ്രാവിഡ് മിടുക്കുകാട്ടുന്നു. കളിക്കാരെ ഒരിക്കലും സമ്മര്‍ദ്ദത്തിലാക്കാതെയാണ് അദ്ദേഹം മികച്ച വിജയങ്ങള്‍ നേടിയെടുത്തത്.

ക്രിക്കറ്റ് താരം എന്ന നിലയിലും വ്യക്തിപരമായും രഹാനെ ഉയര്‍ച്ചയുടെ പാതയിലാണ്. അനുദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന താരമാണ് രഹാനെയെന്നും വാട്‌സണ്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയ ശേഷം നല്‍കിയ ടിവി ഇന്റര്‍വ്യൂവിലാണ് വാട്‌സണ്‍ ഇന്ത്യന്‍ താരങ്ങളെ കുറിച്ച് വാചാലനായത്.

 

Scroll To Top