Sunday December 04, 2016
Latest Updates

കാര്‍ലോയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന് ഇരട്ട ജീവപര്യന്തം

കാര്‍ലോയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന് ഇരട്ട ജീവപര്യന്തം

ഡബ്ലിന്‍: കാര്‍ലോയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന്‍ സഞ്ജീവ് ഛന്ദയ്ക്ക് ഇരട്ട ജീവപര്യന്തം. ഡബ്ലിന്‍ സെന്‍ട്രല്‍ ക്രിമിനല്‍ കോടതി ഇന്നലെയാണ് ശിക്ഷ വിധിച്ചത്. ഡബ്ലിന്‍ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു സംഭവം. കാര്‍ലോയില്‍ താമസിക്കുകയായിരുന്നു ഇന്ത്യക്കാരന്‍ സഞ്ജീവ് ഛന്ദ തന്റെ രണ്ട് മക്കളെ കൊലപ്പെടുത്തിയെന്നാണ് കേസ്. പത്ത് വയസുകാരന്‍ ഈഗന്‍ ഛന്ദ, അഞ്ചു വയസുകാരന്‍ റുവാരി ഛന്ദ എന്നിവരാണ് മരിച്ചത്. വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയ മക്കളെ ഇയാള്‍ മെയോയില്‍ വച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. 

തുടര്‍ന്ന് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ മക്കളുടെ മൃതദേഹവുമായി ഓടിച്ച് പോയ കാര്‍ ഒരു മതിലില്‍ ഇടിച്ച് നിര്‍ത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ കാറിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. ഛന്ദ തന്റെ അയര്‍ലണ്ടുകാരിയായ ഭാര്യ കാത്ത്‌ലീന്‍ ഛന്ദയെയും വധിക്കാന്‍ ശ്രമിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഭാര്യയെ വധിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 

ഇന്നലെ ഡബ്ലിന്‍ കോടതിയില്‍ പൂര്‍ത്തിയായ വിചാരണയില്‍ പങ്കെടുക്കാന്‍ കാത്ത്‌ലീനും എത്തിയിരുന്നു. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ സംഭവിച്ച വന്‍ സാമ്പത്തിക നഷ്ടം നികത്താന്‍ ഒരു കമ്മ്യൂണിറ്റി സെന്ററില്‍ നിന്ന് 56,000 യൂറോ അപഹരിച്ചിരുന്നു. ഇത് പിന്നീട് പിടിക്കപ്പെടുകയും ചെയ്തു. ഈ സംഭവത്തിന്റെ അപമാനത്തില്‍ നിന്ന് മക്കളെ രക്ഷിക്കുന്നതിനാണ് അവരെ കൊന്നു താനും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സഞ്ജയ് കോടതിയില്‍ പറഞ്ഞു.

Scroll To Top