Sunday December 11, 2016
Latest Updates

അട്ടിമറികളില്ലാതെ ഫ്രഞ്ച് ഓപ്പണ്‍; ഫെഡററും ഷറപ്പോവയും പ്രീക്വാര്‍ട്ടറില്‍, പെയ്‌സ് സാനിയാ സഖ്യം മൂന്നാം റൗണ്ടില്‍

അട്ടിമറികളില്ലാതെ ഫ്രഞ്ച് ഓപ്പണ്‍; ഫെഡററും ഷറപ്പോവയും പ്രീക്വാര്‍ട്ടറില്‍, പെയ്‌സ് സാനിയാ സഖ്യം മൂന്നാം റൗണ്ടില്‍

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ രണ്ടാം സീഡായ റോജര്‍ ഫെഡറര്‍, സ്റ്റാന്‍ വാവ്‌റിങ്ക, മരിയ ഷറപ്പോവ എന്നിവര്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ബോസ്‌നിയയുടെ ഡാമിര്‍ ഡുംഹറിനെ നേരിട്ടുള്ള സെറ്റിന് തോല്‍പ്പിച്ചാണ് റോജര്‍ ഫെഡറര്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഓസ്‌ട്രേലിയയുടെ സാമന്താ സ്‌റ്റോസറിനെയാണ് റഷ്യയുടെ മരിയ ഷറപ്പോവ തോല്‍പ്പിച്ചത്. ജാപ്പനീസ് താരം കെയ് നിഷികോറി, ഏഴാം സീഡ് അന്നാ ഇവാനോവിച്ച്, ആലിസ് കോര്‍ണറ്റ്, എക്തറീന മകറോവ എന്നിവരും മൂന്നാം റൗണ്ട് കടന്നു.

കളിമണ്‍ കോര്‍ട്ടിലെ തുടര്‍ച്ചയായ രണ്ടാം കിരീടവും 18ാം ഗ്രാന്‍സ്‌ലാം കിരീടവുമാണു ഫെഡറര്‍ ലക്ഷ്യമിടുന്നത്. പുരുഷ സിംഗിള്‍സില്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി ഇന്ന് ആന്‍ഡി മുറേ, നൊവാക് ദ്യൊക്കോവിച്ച്, റാഫേല്‍ നദാല്‍, ഡേവിഡ് ഫെറര്‍ എ്ന്നിവര്‍ ഇന്ന് മൂന്നാം റൗണ്ടിലിറങ്ങും

ഇന്ത്യയ്ക്കും കളിമണ്‍ കോര്‍ട്ടില്‍ മികച്ച ദിനമായിരുന്നു. ഫ്രഞ്ച് ഓപണ്‍ പുരുഷ വനിതാ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്, സാനിയ മിര്‍സ സഖ്യങ്ങള്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. പേസ്‌കാനഡയുടെ ഡാനിയല്‍ നെസ്റ്റര്‍ സഖ്യം രണ്ടാം റൗണ്ടില്‍ ജര്‍മന്‍ഓസ്ട്രിയ കൂട്ടായ ആന്ദ്രെ ബെഗമാന്‍ജൂലിയന്‍ നോവെല്‍ സഖ്യത്തെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചത്. സ്‌കോര്‍: 76, 62.വനിതാ വിഭാഗത്തില്‍ ടോപ് സീഡ് സാനിയമാര്‍ട്ടിന ഹിംഗിസ് സഖ്യം ഫ്രാന്‍സിന്റെ സ്‌റ്റെഫാനീ ഫോറെറ്റ്‌സ്അമാന്‍ഡിനെ ഹെസ കൂട്ടിനെ 63, 64 സ്‌കോറിനാണ് വീഴ്ത്തിയത്.

Scroll To Top