Monday December 05, 2016
Latest Updates

ശ്രീലങ്കന്‍ ഇതിഹാസ താരം കുമാര്‍ സംഗക്കാര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു

ശ്രീലങ്കന്‍ ഇതിഹാസ താരം കുമാര്‍ സംഗക്കാര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു

ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച പാക്കിസ്ഥാനെതിരായി തുടങ്ങാനിരിക്കുന്ന പരമ്പരയിലെ രണ്ട് ടെസ്റ്റ് മത്സരങ്ങളും ശേഷം ഇന്ത്യയ്‌ക്കെതിരായ ഒരു ടെസ്റ്റ് മത്സരവും കളിക്കുമെന്നും അതിനുശേഷം ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുമെന്നുമാണ് സംഗക്കാര ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്.

രജിക്കാര്യത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നാളെ അന്തിമ തീരുമാനമെടുക്കും. മൂന്നു മത്സരങ്ങളടങ്ങിയ പാക്കിസ്ഥാന്‍ പരമ്പരയിലെ എല്ലാ ടെസ്റ്റിലും കളിക്കാന്‍ സംഗയോട് അഭ്യര്‍ഥിക്കുമെന്ന് ബോര്‍ഡ് അറിയിച്ചു. ഓഗസ്റ്റ് 18നാണ് ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് മത്സരം നടക്കാനിരിക്കുന്നത്. നേരത്തേ, ലോകകപ്പിനു പിന്നാലെ ഏകദിന ക്രിക്കറ്റില്‍നിന്ന് സംഗക്കാര വിരമിച്ചിരുന്നു.

130 ടെസ്റ്റുകളില്‍ പാഡണിഞ്ഞ സംഗക്കാര 38 സെഞ്ചുറിയും 51 അര്‍ധ സെഞ്ചുറിയും അടക്കം 12,203 റണ്‍സ് നേടിയിട്ടുണ്ട്. 319 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ വേഗത്തില്‍ 8000 റണ്‍സും ഒന്‍പതിനായിരം റണ്‍സും തികച്ച ബാറ്റ്‌സ്മാന്‍ എന്ന റേക്കോര്‍ഡും സംഗക്കാരയുടെ പേരിലാണ്. ടെസ്റ്റില്‍ 11 ഡബിള്‍ സെഞ്ചുറികള്‍ സംഗ നേടിയിട്ടുണ്ട്. 12 ഡബിള്‍ സെഞ്ചുറികള്‍ നേടിയ ബ്രാഡ്മാന്‍ മാത്രമാണ് മുന്നിലുള്ളത്.

 

Scroll To Top