Wednesday August 23, 2017
Latest Updates

സാന്‍ഡിഫോര്‍ഡിലെ സെന്റിനേല്‍ സമുച്ചയത്തില്‍ 1300 പുതിയ അപാര്‍ട്ട്‌മെന്റുകള്‍ വാടകയ്ക്ക് കൊടുക്കാന്‍ തയ്യാറാവുന്നു

സാന്‍ഡിഫോര്‍ഡിലെ സെന്റിനേല്‍ സമുച്ചയത്തില്‍ 1300 പുതിയ അപാര്‍ട്ട്‌മെന്റുകള്‍ വാടകയ്ക്ക് കൊടുക്കാന്‍ തയ്യാറാവുന്നു

ഡബ്ലിന്‍: സാന്‍ഡിഫോര്‍ഡിലെ പൂര്‍ത്തിയാകാത്ത സെന്റിനേല്‍ കെട്ടിടത്തില്‍ 1300 പുതിയ അപാര്‍ട്ട്‌മെന്റുകള്‍ വാടകയ്ക്ക് കൊടുക്കാന്‍ തയ്യാറാവുന്നതായി വെളിപ്പെടുത്തല്‍.

ഒരു ബില്യണ്‍ യൂറോയുടെ കടമെടുത്ത് ആരംഭിച്ച പ്രോജക്റ്റ് 2010ല്‍ കട ബാധ്യത കയറി ഡെവലപ്പര്‍ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് ഗോള്‍വേയില്‍ നിന്നുള്ള പുതിയ ഡെവലപ്പറായ കോമര്‍ ഗ്രൂപ്പ് 850000 യൂറോയ്ക്കാണ് ഇത് പിന്നീട് ഏറ്റെടുത്തത്.വിവിധോദ്ദേശ പദ്ധതികളാണ് കോമര്‍ ഗ്രൂപ്പ് ഇപ്പോള്‍ വിഭാവനം ചെയ്യുന്നത്.

ഓഫിസുകള്‍,ചില്ലറവ്യാപാര കേന്ദ്രങ്ങള്‍, 1300 അപ്പാര്‍ട്മെന്റുകള്‍ എന്നിവയൊക്കെ ഈ പദ്ധതിയിലുണ്ട്.പ്രതിമാസം 2750 യൂറോ വാടക കിട്ടത്തക്കവിധം രണ്ട് ബെഡ് റൂം അപാര്‍ട്മെന്റുകളാക്കിയാണ് കൂടുതല്‍ അപ്പാര്‍ട്ട്‌മെന്റുകളും പണിയാന്‍ ഉദ്ദേശിക്കുന്നതത്രെ.

Scroll To Top