Saturday December 03, 2016
Latest Updates

ഡബ്ലിനിലെ ഭഗവത് ഗീത ശില്‍പ്പശാല:ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡബ്ലിനിലെ ഭഗവത് ഗീത ശില്‍പ്പശാല:ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡബ്ലിന്‍:സനാതന അയര്‍ലണ്ട് സ്ംഘടിപ്പിക്കുന്ന ‘ഭഗവത് ഗീത ശില്‍പശാലയുടെ’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈമാസം 25 ഞായറാഴ്ച്ച, ഡബ്ലിനിലെ ഡഫ്ഫ് വില്ലേജ് കാമ്പസ്സിലുള്ള സെന്റ് ജോസഫ് ഹാളിലാണ് പരിപാടി. Eire Vedanta Society യുടെ Spiritual director ശ്രീ പൂര്‍ണ്ണാനന്ദ സ്വാമിജിയുടെ നേതൃത്ത്വത്തില്‍ നടക്കുന്ന ശില്‍പശാല രാവിലെ 9 മണിക്ക് തുടങ്ങി വൈകുന്നേരം 4.30 മണിക്ക് അവസാനിക്കും.

സ്ലൈഡ് ഷോകള്‍, ഡ്രാമ, ഭഗവത് ഗീതാശന്ദേശത്തെ ആസ്പദമാക്കി വിവിധതരം ഗെയിമുകള്‍ എന്നിവ ശില്‍പശാലയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഉപനിഷത്തുക്കളുടെ സരാംശമായ ഭഗവത്ഗീതയെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സ്ംഘടിപ്പിക്കുന്ന ശില്‍പ്പശാല, പുതിയ തലമുറയിലെ കുട്ടികള്‍ക്ക്, തികച്ചും നവ്യമായ ഒരു അനുഭവമായിരിക്കുമെന്ന് സംഘാടകരായ സനാതന അയര്‍ലാന്റ് അറിയിച്ചു.

ശില്‍പ്പശാലയില്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ www. sanatanaireland.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌റ്റ്രേഷനുള്ള സൗകര്യം ഈ മാസം ഇരുപതുവരെ വെബ്‌സൈറ്റില്‍ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www. sanatanaireland.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ താഴെയുള്ള ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
00353872634637
0035385235 8561

Scroll To Top