Saturday December 10, 2016
Latest Updates

സനാതന അയര്‍ലണ്ട് സംഘടിപ്പിക്കുന്ന ഭഗവത് ഗീത ശില്‍പശാല സെപ്റ്റംബര്‍ 25 ന്

സനാതന അയര്‍ലണ്ട് സംഘടിപ്പിക്കുന്ന ഭഗവത് ഗീത ശില്‍പശാല സെപ്റ്റംബര്‍ 25 ന്

ഡബ്ലിന്‍:സനാതന അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ ഭഗവത് ഗീത ശില്‍പ ശാല സംഘടിപ്പിക്കുന്നു. പ്രധാനമായും കുട്ടികള്‍ക്കായി നടത്തുന്ന ഈ പരിപാടി സെപ്തംബര്‍ 25ന് രാവിലെ 9.00 മണിക്ക് തുടങ്ങി വൈകുന്നേരം 4.30 മണിയോടെ അവസാനിക്കും. ഐര്‍ വേദാന്ത സൊസൈറ്റിയുടെ സ്ഥാപകന്‍ ശ്രീ പൂര്‍ണ്ണാനന്ദ സ്വാമിജി ശില്‍പശാലക്ക് നേതൃത്ത്വം നല്‍കും. കുട്ടികളുടെ ഗീതാപാരായണം, സ്ലൈഡ് ഷോകള്‍ തുടങ്ങിയവ ശില്‍പ ശാലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെക്കാണുന്ന ഇമെയിലിലോ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്:
Email: sanatanaireland@gmail.com
Mobile: 0872634637 / 085235 8561

Scroll To Top