Sunday May 28, 2017
Latest Updates

അയര്‍ലണ്ടില്‍ സംഘടിപ്പിക്കുന്ന ഭഗവത് ഗീത ശില്‍പശാലയുടെ രജിസ്ട്രേഷന്‍  ആരംഭിച്ചു

അയര്‍ലണ്ടില്‍ സംഘടിപ്പിക്കുന്ന ഭഗവത് ഗീത ശില്‍പശാലയുടെ രജിസ്ട്രേഷന്‍  ആരംഭിച്ചു

ഡബ്ലിന്‍:സനാതന അയര്‍ലണ്ട് സംഘടിപ്പിക്കുന്ന ഭഗവത് ഗീത ശില്‍പശാലയിലേക്കുള്ള  രജിസ്ട്രേഷന്‍  ആരംഭിച്ചു. ആഗസ്റ്റ് മാസം 4ന് കാര്‍ലോയില്‍ സംഘടിപ്പ്പിച്ച ചടങ്ങില്‍ ട്രസ്റ്റി പ്രസിഡണ്ട് സനാതന  അയര്‍ലണ്ട്   വെബ്  സൈറ്റ് പ്രകാശനം ചെയ്തു.
www.sanatanaireland.com എന്ന വെബ് സൈറ്റില്‍ ഭഗവത് ഗീത ശില്‍പശാല റെജിസ്‌റ്റ്രേഷനുള്ള സൗകര്യംഒരുക്കിയിട്ടുണ്ട്.

പ്രധാനമായും കുട്ടികള്‍ക്കായി നടത്തുന്ന ഈ പരിപാടി, ഡെഫ് വില്ലേജ് അയര്‍ലണ്ടിലെ സെന്റ്‌ജോസഫ് ഹാളില്‍ സെപ്തംബര്‍ 25ന് രാവിലെ 9.00 മണിക്ക് തുടങ്ങി വൈകുന്നേരം 4.30 മണിയോടെ അവസാനിക്കും. Eire Vedanta Society സ്ഥാപകന്‍ ശ്രീ പൂര്‍ണ്ണാനന്ദ സ്വാമിജി ശില്‍പശാലക്ക് നേതൃത്വം നല്‍കും. കുട്ടികളുടെ ഗീതാപാരായണം, സ്ലൈഡ് ഷോകള്‍ തുടങ്ങിയവ ശില്‍പശാലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

താല്‍പര്യപ്പെടുന്നവര്‍ www.sanatanaireland.com  എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് സെപ്തംബര്‍ 15ന് മുന്‍പായി റെജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സനാതന അയര്‍ലണ്ട് ടീം അറിയിച്ചു.

Scroll To Top