Sunday December 11, 2016
Latest Updates

സാംസങ് തങ്ങളുടെ ഫോണുകള്‍ ഇനി തിരികെയും വാങ്ങും

സാംസങ് തങ്ങളുടെ ഫോണുകള്‍ ഇനി തിരികെയും വാങ്ങും

തങ്ങളുടെ വിലയേറിയ ഫോണുകള്‍ തിരികെ വാങ്ങി, ചെറിയ മിനുക്കുപണികള്‍ നടത്തി വീണ്ടും വില്‍പ്പനയ്ക്കെത്തിക്കുന്ന പദ്ധതിയുമായി സാംസങ്. ഉപഭോക്താക്കളില്‍ നിന്നും ഈ ഫോണുകള്‍ വിലയ്ക്ക് വാങ്ങുന്ന കമ്പനി, കേടുപാടുകള്‍ തീര്‍ത്ത്, മിനുക്കുപണികളും നടത്തിയ ശേഷം കുറഞ്ഞ വിലയ്ക്ക് മറ്റുള്ളവര്‍ക്ക് വില്‍ക്കും. അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു. 2017 തുടക്കത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.

തിരികെ വാങ്ങുന്ന ഫോണുകള്‍ക്ക് പുതിയ കെയ്സ്, ബാറ്ററി എന്നിവ കമ്പനി നല്‍കും. മാര്‍ക്കറ്റില്‍ കൂടുതല്‍ ആധിപത്യമുറപ്പിക്കാന്‍ ഇതുവഴി സാസംങ്ങിന് കഴിയും. സാംസങ്ങിന്റെ പ്രധാന എതിരാളികളായ ആപ്പിള്‍, യു.എസ് പോലുള്ള ഇടങ്ങളില്‍ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.

ഇന്ത്യ പോലുള്ള മാര്‍ക്കറ്റുകളില്‍ വിലയേറിയ ഫോണുകള്‍ വാങ്ങാന്‍ കഴിയവുള്ളവര്‍ കുറവാണ്. അതേസമയം സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ക്ക് പ്രിയമേറുകയും ചെയ്യുന്നുണ്ട്. ഇതും സാസങ്ങിന് നേട്ടമാകും. ഗ്യാലക്സി എസ് 7, ഗ്യാലക്സി നോട്ട് 7, തുടങ്ങിയ ഹൈ എന്‍ഡ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്ല പ്രതികരണമാണ് മാര്‍ക്കറ്റുകളില്‍ നിന്നും സാംസങ്ങിന് ലഭിച്ചത്.

Scroll To Top