Saturday March 24, 2018
Latest Updates

സാംസങ്ങ് ഗാലക്‌സി എസ് 7 അയര്‍ലണ്ടിലും ലോഞ്ച് ചെയ്തു:വെള്ളിയാഴ്ച മുതല്‍ വിപണിയില്‍

സാംസങ്ങ് ഗാലക്‌സി എസ് 7 അയര്‍ലണ്ടിലും ലോഞ്ച് ചെയ്തു:വെള്ളിയാഴ്ച മുതല്‍ വിപണിയില്‍

ഡബ്ലിന്‍:സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡല്‍ ഗാലക്‌സി എസ്7 മോഡലുകള്‍ മാര്‍ച്ച് 11 വെള്ളിയാഴ്ച്ച മുതല്‍ ഐറിഷ് വിപണിയിലും ലഭ്യമാകും.ഇന്നലെ ഡബ്ലിന്‍ ആര്‍ഡി എസ്സില്‍ പുതിയ മോഡല്‍ ഫോണിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നടന്നു. ഒട്ടേറെ പുത്തന്‍ സംവിധാനങ്ങളും സൗകര്യങ്ങളുമായാണ് ഈ ഫോണ്‍ എന്ന് സാംസങ്ങ് അവകാശപ്പെടുന്നു. ഗാലക്‌സി എസ് 7നൊപ്പം സ്‌ക്രീനിന്റെ വശങ്ങളിലും ഡിസ്‌പ്ലേയുളള ഗാലക്‌സി എസ്7 എഡ്ജ് എന്ന മോഡല്‍ കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.കോണ്‍ട്രാക്റ്റ് അനുസരിച്ചുള്ള പ്ലാന്‍ സൗജന്യമായുള്ളത് മുതലുള്ള പ്ലാനുണ്ട്.പ്രീ പേയില്‍ 659 യൂറോയാണ് വില.

ഗാനസന്ധ്യയും കലാപരിപാടികളുമായി തിങ്ങി നിറഞ്ഞ സദസിനു മുമ്പാകെയാണ് ലോഞ്ചിംഗ് നടന്നത്. ഇന്ത്യയില്‍ മാര്‍ച്ച് 18 മുതലാണ് ഫോണ്‍ വിപണിയില്‍ ലഭ്യമാകുന്നത്. 17ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഗിയര്‍ വി ആര്‍ ഹെഡ്‌സെറ്റ് സൗജന്യമായി ലഭിക്കുകയും ചെയ്യും. ഗാലക്‌സി എസ് 7ന് 48,900 ആണ് ഇന്ത്യന്‍ വിപണിയിലെ വില. എസ്7 എഡ്ജിന് 56,900 ആണ് വില.

കഴിഞ്ഞവര്‍ഷം ഇറങ്ങിയ എസ്6 ല്‍ നിന്ന് കാതലായ വ്യത്യാസങ്ങളൊന്നും ഒറ്റനോട്ടത്തില്‍ എസ്7 ല്‍ കാണാന്‍ കഴിയില്ല. 5.1 ഇഞ്ച് വലിപ്പമുള്ള ക്യുഎച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയായിരുന്നു എസ്6 ല്‍ ഉണ്ടായിരുന്നത്. അതേ ഡിസ്‌പ്ലേ തന്നെയാണ് എസ്7ലും ഉപയോഗിക്കുന്നത്. സ്‌ക്രീന്‍ റിസൊല്യൂഷന്‍ 1440*2560 പിക്‌സല്‍സ്.

വെള്ളവും പൊടിയും പ്രതിരോധിക്കാനുള്ള കഴിവായിരുന്നു ഗാലക്‌സി എസ്5 ഫോണുകളുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ പിന്നീടിറങ്ങിയ എസ്6 ഫോണുകള്‍ക്ക് ആ ഗുണമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴിറങ്ങിയ ഗാലക്‌സി എസ്7 ഫോണുകളില്‍ വാട്ടര്‍, ഡസ്റ്റ് പ്രൂഫ് സംവിധാനം തിരിച്ചെത്തിയിട്ടുണ്ട്. എസ്7 എഡ്ജില്‍ സ്‌ക്രീന്‍ വലിപ്പം അഞ്ചര ഇഞ്ച് ആണ്‍. ഓള്‍വേസ് ഓണ്‍ സാങ്കേതികവിദ്യയോട് കൂടിയ സ്‌ക്രീനുകളാണ് രണ്ട് ഫോണുകളിലും ഉപയോഗിച്ചിട്ടുള്ളത്. സ്റ്റാന്‍ഡ്‌ബൈ മോഡിലാണെങ്കിലും സ്‌ക്രീനിലെ ഡേറ്റും സമയവും പ്രധാന നോട്ടിഫിക്കേഷനുകളുമൊക്കെ കാണാന്‍ സാധിക്കുമെന്നതാണ് ഓള്‍വേസ് ഓണ്‍ സംവിധാനം കൊണ്ടുള്ള നേട്ടം.

വ്യത്യസ്തമായ പ്രൊസസര്‍ ശേഷിയും ഇന്റേണല്‍ സ്‌റ്റോറേജുമുള്ള രണ്ട് വേരിയന്റുകള്‍ എസ്7നുണ്ടാകും. ഒന്നില്‍ എക്‌സിനോസ് 8890 ബിറ്റ് ഒക്ടാകോര്‍ പ്രൊസസറും മറ്റതില്‍ സ്‌നാപ്ഡ്രാഗണ്‍ 820 ക്വാഡ്‌കോര്‍ പ്രൊസസറുമാണുണ്ടായിരിക്കുക.ഒന്നരമീറ്റര്‍ ആഴമുള്ള വെള്ളത്തില്‍ അരമണിക്കൂര്‍ നേരം മുക്കിപ്പിടിച്ചിരുന്നാല്‍ പോലും എസ്7 ഫോണുകള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് സാംസങ് അവകാശപ്പെടുന്നു.

ഡ്യുവല്‍ പിക്‌സല്‍ മികവോടുകൂടിയ 12 മെഗാപിക്‌സലിന്റെ പിന്‍ കാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് ഗാലക്‌സി എസ്7ലുണ്ടാകുക. മറ്റ് ഫോണുകളിലെ ക്യാമറകളേക്കാള്‍ വലുപ്പമേറിയ പിക്‌സല്‍സുള്ള ചിത്രങ്ങളാണ് എസ്7ലെ കാമറയില്‍ നിന്ന് ലഭിക്കുകയെന്ന് സാംസങ്ങ് പറയുന്നു. 32 ജിബി, 64 ജിബി എന്നിങ്ങനെ വ്യത്യസ്തമായ ഇന്റേണല്‍ സ്‌റ്റോറേജുള്ള രണ്ട് വേരിയന്റുകളും ഗാലക്‌സി എസ്7 ന് ലഭ്യമാണ്. 200 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകളെ ഗാലക്‌സി എസ്7 പിന്തുണയ്ക്കുകയും ചെയ്യും. രണ്ട് മോഡലുകളിലും നാല് ജിബി റാമാണുള്ളത്.

Scroll To Top