Tuesday September 25, 2018
Latest Updates

സംഗീതപ്പട നയിച്ച് പന്തളം ബാലനും സംഘവും നാളെ ഡബ്ലിനില്‍,സംഗീത പ്പൂമഴയും,ഹാസ്യോത്സവും ആസ്വദിക്കാന്‍ ഫാമിലി ടിക്കറ്റിന് റിക്കോര്‍ഡ് ഇളവ് പ്രഖ്യാപിച്ച് സംഘാടകര്‍ 

സംഗീതപ്പട നയിച്ച് പന്തളം ബാലനും സംഘവും നാളെ ഡബ്ലിനില്‍,സംഗീത പ്പൂമഴയും,ഹാസ്യോത്സവും ആസ്വദിക്കാന്‍ ഫാമിലി ടിക്കറ്റിന് റിക്കോര്‍ഡ് ഇളവ് പ്രഖ്യാപിച്ച് സംഘാടകര്‍ 

ഡബ്ലിന്‍:മലയാളത്തിന്റെ പ്രിയ ഗായകന്‍ പന്തളം ബാലന്റെ നേതൃത്വത്തില്‍ ഡബ്ലിനില്‍ നാളെ പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന ‘സംഗീതരാവ്’ പരിപാടിയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അയര്‍ലണ്ടിലെ കലാപ്രേമികള്‍ക്ക് കണ്ണിനും കാതിനും വിരുന്നൊരുക്കാന്‍ കേരളത്തിലെ പ്രമുഖ കലാകാരന്മാരെ അണിനിരത്തി, ബി മാക്‌സ് എന്റെര്‍ടെയ്‌മെന്റ്‌സ് അവതരിപ്പിക്കുന്ന സംഗീതരാവ് താല ഫിര്‍ഹൗസിലുള്ള ചര്‍ച്ച് ഓഫ് സൈന്റോളജി ഓഡിറ്റോറിയത്തില്‍ വച്ചാണ് നാളെ (ഏപ്രില്‍ 3 ചൊവ്വാഴ്ച) വൈകീട്ട് 6 മണി മുതല്‍ അരങ്ങേറുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗാനമേള സദസുകളില്‍ സംഗീതമഴ പെയ്തിറക്കിയ പന്തളം ബാലന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന സംഗീത രാവിനായുള്ള കാത്തിരിപ്പിലാണ് അയര്‍ലണ്ടിലെ മലയാളികള്‍. സംഗീതപ്രേമികളെ ആസ്വാദനത്തിന്റെ പാരമ്യത്തില്‍ ആറാടിക്കാന്‍ ലോകമെമ്പാടുമുള്ള സ്റ്റേജുകളില്‍ മികവ് തെളിയിച്ചിട്ടുള്ള മലയാളികളുടെ പ്രിയങ്കരരായ കലാകാരന്മാരെയാണ് നാളെ Bmax എന്റെര്‍ടെയ്‌മെന്റ്‌സ് അണിനിരത്തുന്നു.

ചലച്ചിത്ര പിന്നണി ഗായകനെന്നതിനേക്കാള്‍ ഗാനമേളകളിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനംകവര്‍ന്ന ഗായകന്‍ പന്തളം ബാലനെ കൂടാതെ ലക്ഷ്മി ജയന്‍, വിനോദ് വെഞ്ഞാറമൂട്, അബി ചാത്തന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ടീം സംഗീതവും, ഹാസ്യവും, നൃത്താഭിനയങ്ങളും ചേര്‍ത്തിണക്കിയാണ് കലാവിരുന്നൊരുക്കുന്നത്.

ഫാമിലി ടിക്കറ്റ് 20 യൂറോ മാത്രം
അയര്‍ലണ്ടിലെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കിലാണ് നാളത്തെ സംഗീതരാവ് ഒരുങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.ഫാമിലി ടിക്കറ്റ് 20 യൂറോ മാത്രം, ഒരു കുടുംബത്തിനു ഒരൊറ്റ ടിക്കറ്റ് 20 യൂറോ മാത്രം

സ്വപ്നനഗരിയില്‍ സംഗീതത്തിന്റെ തേന്‍മഴയായ് പെയ്തിറങ്ങാനുള്ള തയ്യാറെടുപ്പിനായുള്ള യാത്രയിലാണ് ലക്ഷ്മി ജയന്‍. മലയാളിയുടെ മനം കവര്‍ന്ന് ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ഫ്‌ലവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിന്റെ വേദിയെ പുരുഷസ്വരത്തില്‍ ഗാനം ആലപിച്ച് ഞെട്ടിച്ച അതുല്യ പ്രതിഭയാണ് ലക്ഷ്മി.ലക്ഷ്മിയിലെ പാട്ടുകാരിയെ ലോക മലയാളികള്‍ നെഞ്ചോടു ചേര്‍ത്തിരുന്ന ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗറിലൂടെ തന്നെ എല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ പാട്ടുകാരിയിലുപരി അനുകരണകലയിലും തരംഗം സൃഷ്ടിയ്ക്കാന്‍ ഒരു ഗായികയ്ക്ക് അനായാസം സാധിക്കുമെന്നതിനു ഒരു ഉത്തമ ഉദാഹരണമാണ് ലക്ഷ്മി.

Bmax എന്റെര്‍ടെയ്‌മെന്റ്‌സ് അവതരിപ്പിക്കുന്ന സംഗീതരാവില്‍, കാണികള്‍ക്കു അവിസ്മരണീയ അനുഭവം സമ്മാനിക്കാന്‍ മഴവില്‍ മനോരമയിലെ ഉഗ്രം ഉജ്വലം എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ ജഗ്‌ളര്‍ (അമ്മാനമാട്ടക്കാരന്‍) വിനോദ് വെഞ്ഞാറമൂട് ഈ സംഘത്തിനോടൊപ്പം എത്തുന്നു. സംഗീതരാവ് കുടുംബത്തോടോപ്പം തന്നെ ആസ്വദിക്കാം,

ടിക്കറ്റ് സംഗീതരാവ് പരിപാടി നടക്കുന്ന ഫിര്‍ഹൗസിലുള്ള ചര്‍ച്ച് ഓഫ് സൈന്റോളജി ഓഡിറ്റോറിയത്തിന് സമീപമുള്ള കൗണ്ടറിലും ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു. ഫാമിലി ടിക്കറ്റിനു വെറും 20 യൂറോ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്കും, ബുക്കിംഗിനും 0894126421 0872930719 

Scroll To Top