Saturday September 23, 2017
Latest Updates

റഫറണ്ടം :പോരാട്ടം മുറുകുന്നു,കുട്ടികള്‍ തന്നെയാണ് പ്രധാന വിഷയമെന്ന് ‘നോ പക്ഷം’,സ്വവര്‍ഗാനുരാഗികളും നോ വോട്ടിന് വേണ്ടി രംഗത്ത് ! 

റഫറണ്ടം :പോരാട്ടം മുറുകുന്നു,കുട്ടികള്‍ തന്നെയാണ് പ്രധാന വിഷയമെന്ന് ‘നോ പക്ഷം’,സ്വവര്‍ഗാനുരാഗികളും നോ വോട്ടിന് വേണ്ടി രംഗത്ത് ! 

ഡബ്ലിന്‍ :ഹിതപരിശോധനയില്‍ നോ വോട്ടിനായി ശക്തമായ പ്രചരണ പരിപാടികളുമായി മദേര്‍സ് ആന്‍ഡ് ഫാദേര്‍സ് മാറ്റേര്‍സ് എന്ന സംഘടനയുടെ ക്യാംപയിന് തുsക്കമായി. കുട്ടികള്‍ക്ക് അച്ഛനും അമ്മയും ഒരേ പോലെ പ്രധാനപ്പെട്ടതാണ് എന്ന് സര്‍ക്കാര്‍ എന്തുകൊണ്ട് ചിന്തിക്കുന്നില്ല എന്ന ചോദ്യമുയര്‍ത്തിയാണ് സംഘടനയുടെ പ്രചരണം.മാരേജ് ഇക്വാളിറ്റി എന്ന പ്രശ്‌നത്തെക്കാള്‍ ഈ രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കേണ്ട കുട്ടികളെ ആരോഗ്യകരമായി രൂപീകരിച്ചെടുക്കുക എന്നതിനാണ് ഊന്നല്‍ കൊടുക്കേണ്ടത് എന്നാണ് സംഘടനയുടെ മുഖ്യ പ്രചാരണസന്ദേശം 
ഇത് കേവലം മാരേജ് ഈ ക്വാളിറ്റിയുടെ മാത്രം പ്രശ്‌നമല്ലെന്നും ഭാവിയില്‍ രാജ്യത്തെ കുട്ടികളില്‍ ഗുരുതര പ്രത്യഘാതങ്ങള്‍ സൃഷ്ടിക്കാനുതകുന്നതാണ് എന്നും സംഘടന അഭിപ്രായപ്പെട്ടു. ഹിതപരിശോധന കുട്ടികളെ ബാധിക്കുന്നില്ല എന്ന തരത്തില്‍ പ്രചരണം നടത്തുന്ന രാഷ്ട്രീയ നേതാക്കളെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് മുഖ്യ പ്രഭാഷകനായ ഡോ: ടോം ഫിന്നേഗന്‍ പറഞ്ഞു. വൈദ്യശാസ്ത്ര രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി സ്വവര്‍ഗ്ഗാനുരാഗികള്‍ സന്താനോല്‍പാദനം നടത്തുകയും ഫലത്തില്‍ ജനിക്കുന്ന കുഞ്ഞിന് മാതാപിതാക്കളില്‍ ഒരാളില്ലാതെ വളരേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് അദ്ധേഹം ചൂണ്ടിക്കാട്ടി.

മറ്റൊരു പ്രഭാഷകനായ കീത്ത് മില്‍സ് താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗി ആണെന്നും എന്നാല്‍ ഹിതപരിശോധനയില്‍ നോ വോട്ടിനായി ആഹ്വാനം ചെയ്യുന്നു എന്നും പറഞ്ഞാണ് തുടങ്ങിയത്. ഐറിഷ് ജനതയെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നും എതിര്‍ലിംഗത്തില്‍ പെട്ട രണ്ടു പേരും സ്വലിംഗത്തില്‍ പെട്ട രണ്ടു പേരും തമ്മിലുളള ബന്ധങ്ങള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുള്ളതായി തനിക്കു തോന്നിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.എന്നാല്‍ അതിലെ മൂല്യത്തിനു വ്യത്യാസമുണ്ട്.സ്വവര്‍ഗ രതി വെറും ആഹ്ലാദത്തിനു മാത്രം ഉപയോഗിക്കുമ്പോള്‍ സ്വാഭാവിക ബന്ധങ്ങള്‍ ഉന്നതമായ സൃഷ്ട്ടികര്‍മ്മത്തിനായിയാണ് ഉപയോഗിക്കുന്നത് എന്ന ബോധ്യം കൂടി വേണം.തന്നെ പോലെ ചിന്തിക്കുന്നവര്‍ ഏറെയാണെന്ന് പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ചു മക്കളുടെ അമ്മ കൂടിയായ കേറ്റ് ബോപ്പിന്റെ അഭിപ്രായത്തില്‍ അമ്മയില്ലാതെ വളരുന്ന കുട്ടികളുടെ വളര്‍ച്ചയില്‍ അസ്വാഭാവികതയുണ്ടാകുമെന്നും അത്തരക്കാര്‍ ഐറിഷ് പശ്ചാത്തലത്തില്‍ ലൈംഗീക ദുരുപയോഗത്തിനും,മയക്കു മരുന്ന് ഉപയോഗത്തിനും വിധേയരാക്കപ്പെടുന്നതായാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നതെന്നുമാണ്.കൂടുതല്‍ കുട്ടികളെ ജയിലിലേയ്ക്ക് വിടണമോ എന്ന് നാം ചിന്തിക്കണം,അവര്‍ പറഞ്ഞു. 
സോഷ്യല്‍ മീഡിയയിലും നേരിട്ടും നോ വോട്ടിന്റെ പ്രചാരണ രംഗത്ത് ഇറങ്ങാനാണ് മദേര്‍സ് ആന്‍ഡ് ഫാദേര്‍സ് മാറ്റേര്‍സ് പദ്ധതിയിടുന്നത്.മേയ് 22 നാണ് നിര്‍ണ്ണായകമായ റഫറണ്ടം.

Scroll To Top