Friday December 02, 2016
Latest Updates

വാടകഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സ്വവര്‍ഗ വിവാഹ റഫറണ്ടത്തെ സ്വാധീനിച്ചേക്കാമെന്ന് സമ്മതിച്ച് സര്‍ക്കാര്‍ പക്ഷം,യെസ് വോട്ട് തേടി പ്രവര്‍ത്തിക്കാന്‍ നൂറുകണക്കിന് വിദേശ സഞ്ചാരികളും !

വാടകഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സ്വവര്‍ഗ വിവാഹ റഫറണ്ടത്തെ സ്വാധീനിച്ചേക്കാമെന്ന് സമ്മതിച്ച് സര്‍ക്കാര്‍ പക്ഷം,യെസ് വോട്ട് തേടി പ്രവര്‍ത്തിക്കാന്‍ നൂറുകണക്കിന് വിദേശ സഞ്ചാരികളും !

ഡബ്ലിന്‍ :വാടക ഗര്‍ഭധാരണവും ദത്തെടുക്കലുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങള്‍ വെള്ളിയാഴ്ച്ച നടക്കാനിരിക്കുന്ന ഹിതപരിശോധനയില്‍ ‘യെസ്’ വിഭാഗത്തിന് കാര്യങ്ങള്‍ അത്ര എളുപ്പമാക്കില്ലെന്നു സൂചന.ഇന്നലെ ഇത് സംബന്ധിച്ച് വിശദീകരണങ്ങളുമായി നിരവധി മന്ത്രിമാരാണ് മുന്നോട്ടു വന്നത്.സ്വവര്‍ഗ വിവാഹ റഫറണ്ടം പരാജയപ്പെട്ടേയ്ക്കാമെന്ന ആശങ്കയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപെടുത്തുകയാണ് യെസ് പക്ഷം.

ഉള്‍നാടന്‍ കൌണ്ടികളില്‍ യെസ് പക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ നൂറുകണക്കിന് പേരാണ് മറ്റു രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ എത്തിയിരിക്കുന്നത്.ഇവരെ മുഴുവന്‍ പ്രാദേശിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിയോഗിച്ചിരിക്കുകയാണ്.രാജ്യത്തെ 41 പ്രധാന പോയിന്റുകള്‍ കേന്ദ്രീകരിച്ച് ഒട്ടേറെ സംഘടനകള്‍ യെസ് പക്ഷത്തിനു തുണയായുണ്ട്.അമേരിക്കയില്‍ നിന്നുള്ള സ്വകാര്യ ഫൌണ്ടേഷന്‍ മാത്രം നാലര ലക്ഷത്തില്‍ അധികം യൂറോയാണ് യെസ് പക്ഷത്തിന്റെ പ്രചാരണത്തിനായി മുടക്കുന്നത്.ദേശീയ തലത്തിലും അവര്‍ക്ക് ഫണ്ടിംഗ് ഇഷ്ട്ടംപോലെ ലഭിക്കുന്നുണ്ട്.വീഡിയോകളും ,പെയ്ഡ് വാര്‍ത്തകളും സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ടെങ്കിലും അവയൊന്നും വോട്ടായി മാറില്ലെന്ന് യെസ് പക്ഷക്കാര്‍ക്ക് നന്നായി അറിയാം.ചുരുക്കത്തില്‍ യെസ് പക്ഷത്തിന് അനുകൂലമായി തരംഗം ഉണ്ടാക്കാനായി എങ്കിലും അത് നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

പ്രശ്‌നത്തില്‍ തോല്‍ക്കാതെ പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വലര്‍ത്തുന്നതിനായി നെട്ടോട്ടത്തിലാണ് സര്‍ക്കാറും, ‘യെസ്’ വിഭാഗവും. ഞായറാഴ്ച വിവിധ പത്രങ്ങള്‍ നടത്തിയ സര്‍വ്വേയില്‍ ‘യെസ്’ വിഭാഗത്തിന്റെ പിന്തുണയില്‍ ഇടിവു വന്നതായി കണ്ടെത്തിയിരുന്നു.

മതവിഭാഗങ്ങള്‍ ഭയത്തില്‍ നിന്നും മുക്തരായി വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് ആരോഗ്യമന്ത്രി ലിയോ വരാദ്കര്‍ ആവശ്യപ്പെട്ടു. ഹിതപരിശോധന ഏതെങ്കിലും മതവിഭാഗത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വിശ്വാസങ്ങളെ ഹനിക്കാന്‍ വേണ്ടിയുള്ളതല്ലെന്നും, എന്തു വോട്ട് ചെയ്യണമെന്നുള്ളത് അവനവനു തന്നെ തീരുമാനിക്കാമെന്നും വരാദ്കര്‍ പറഞ്ഞു. 

വാടകഗര്‍ഭധാരണത്തെ കുറിച്ച് കുറച്ചു കാലങ്ങളായി നിലവിലുള്ള ആശങ്കകള്‍ കണക്കിലെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ലേബര്‍ മിനിസ്റ്റര്‍ അലക്‌സ് വൈറ്റ് വിലയിരുത്തി. എന്നാല്‍ രാജ്യത്ത് വാടകഗര്‍ഭധാരണത്തിലും, ദത്തെടുക്കലിലും ഏര്‍പ്പെടുന്നവരില്‍ കൂടുതലും സാധാരണ ദമ്പതിമാരാണെന്ന്‌നു ചൂണ്ടിക്കാട്ടിയ അദ്ദേഹം വിഷയവും ഹിതപരിശോധനയുമായി കൂട്ടിക്കുഴക്കുന്നതില്‍ അര്‍ത്ഥമില്ല എന്നും കൂട്ടിച്ചേര്‍ത്തു.

അഭിപ്രായ സര്‍വ്വേകളില്‍ വലിയ കാര്യമില്ലെന്ന് ബിഷപ്പ് ഫ്രാന്‍സിസ് ഡഫി പറഞ്ഞു. ഹിതപരിശോധനയുടെ ഫലം ഇപ്പോഴും പ്രവചനാതീതമാണെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top