Saturday December 03, 2016
Latest Updates

സ്വവര്‍ഗവിവാഹം ഐറിഷ് ഭരണഘടനയുടെ ഭാഗമാക്കി പ്രസിഡണ്ട് ഒപ്പ് വെച്ചു 

സ്വവര്‍ഗവിവാഹം ഐറിഷ് ഭരണഘടനയുടെ ഭാഗമാക്കി പ്രസിഡണ്ട് ഒപ്പ് വെച്ചു 

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ പുതിയൊരദ്ധ്യായത്തിന് തുടക്കമിട്ടു കൊണ്ട് സ്വവര്‍ഗവിവാഹം നിയമപരമായി അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവില്‍ ഐറിഷ് പ്രസിഡണ്ട് മൈക്കില്‍ ഡി ഹിഗിന്‍സ് ഒപ്പുവെച്ചു.മുപ്പത്തിനാലാമത്തെ ഭേദഗതിയിലൂടെ ഐറിഷ് ഭരണഘടനയില്‍ വിവാഹ തുല്യാവകാശം എഴുതി ചേര്‍ക്കാനുള്ള ബില്ലിന് മെയ് 22 ലെ റഫറണ്ടത്തിലൂടെ ജനങ്ങള്‍ നല്കിയ അംഗീകാരമാണ് ഐറിഷ് പ്രസിഡണ്ട് ഒപ്പ് വെച്ചതോടെ നിയമപരമായി അംഗീകരിക്കപ്പെട്ടത്.

റഫറണ്ടത്തിന്റെ ഫലത്തിനെതിരെ കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ കാരണമാണ് നിയമപരമായ അംഗീകാരത്തിനായി കാലതാമസമെടുത്തത്.ഇന്നലെ വൈകിട്ട് സ്വവര്‍ഗവിവാഹം നടത്താനാകും വിധം ഭരണഘടന തിരുത്തിയെഴുതിയതിലൂടെ ഐറിഷ് സര്‍ക്കാര്‍ പുതിയ വിവാഹനിയമ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ജസ്റ്റീസ് മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാള്‍ട് വ്യക്തമാക്കി.ഇത് പാസായാല്‍ ഉടന്‍ തന്നെ വിവാഹത്തിനായി കാത്തിരിക്കുന്ന സ്വവര്‍ഗ പാട്‌നര്‍മാര്‍ക്ക് അതിനുള്ള അവസരമാകും

Scroll To Top