Wednesday September 20, 2017
Latest Updates

ഹിത പരിശോധന :യെസ് വിഭാഗത്തിന്റെ പിന്തുണക്കാര്‍ ക്രമാനുഗതമായി കുറയുന്നു,മാര്‍ച്ചില്‍ 8 %പിന്തുണ കുറഞ്ഞെന്ന് സര്‍വേ 

ഹിത പരിശോധന :യെസ് വിഭാഗത്തിന്റെ പിന്തുണക്കാര്‍ ക്രമാനുഗതമായി കുറയുന്നു,മാര്‍ച്ചില്‍ 8 %പിന്തുണ കുറഞ്ഞെന്ന് സര്‍വേ 

ഡബ്ലിന്‍ :ഹിതപരിശോധനയില്‍ യെസ് വിഭാഗത്തിന്റെ പിന്തുണയില്‍ നേരിയ ഇടിവു വന്നതായി അഭിപ്രായ സര്‍വ്വേകള്‍. റെഡ് സി/ സണ്‍ഡേ ബിസിനസ് പോസ്റ്റ് എന്നിവര്‍ ചേര്‍ന്നു നടത്തിയ സര്‍വേ ഫലമാണ് പുറത്തുവന്നത്. ഇപ്പോഴും യെസ് വിഭാഗം ബഹുദൂരം മുന്‍പിലാണെന്നും ഫലം വ്യക്തമാക്കുന്നു.

സര്‍വ്വേയില്‍ പങ്കെടുത്ത 68 ശതമാനം ആളുകളും തങ്ങള്‍ ഹിതപരിശോധനയില്‍ അനുകൂലമായി വോട്ട് ചെയ്യുമെന്ന് പ്രതികരിച്ചപ്പോള്‍ 22 ശതമാനം മാത്രമാണ് ‘നോ’ വോട്ടു  ചെയ്യുമെന്ന് പറഞ്ഞത്. 10 ശതമാനത്തിന്റെ ഉത്തരം തങ്ങള്‍ തീരുമാനിച്ചിട്ടില്ല എന്നായിരുന്നു. ഭൂരിപക്ഷം നിലനിര്‍ത്താനായിഎന്നാശ്വസിക്കാമെങ്കിലും കഴിഞ്ഞ ഫെബ്രുവരിയില്‍ 76 ശതമാനമുണ്ടായിരുന്ന പിന്തുണ 8 ശതമാനം കുറഞ്ഞത് യെസ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ്.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 78 ശതമാനവും സ്വവര്‍ഗ്ഗ വിവാഹം തുല്യതയുടെ പ്രശ്‌നമാണെന്ന് വിലയിരുത്തുമ്പോഴും, 67 ശതമാനം മാത്രമാണ് സ്വവര്‍ഗ്ഗരതിക്കാര്‍ കുട്ടികളെ ദത്തെടുത്തു വളര്‍ത്തുന്നതില്‍ കുഴപ്പമില്ല എന്നഭിപ്രായപ്പെട്ടത്. പുരുഷന്‍മാരാണ് ‘നോ’ വോട്ടുകാരില്‍ അധികവും. 31 ശതമാനം പുരുഷന്‍മാര്‍ ‘നോ’ രേഖപ്പെടുത്തുമ്പോള്‍, 26 ശതമാനമാണ് സ്ത്രീകളില്‍ ‘നോ’ വോട്ടുകാര്‍.

65 വയസ്സു കഴിഞ്ഞവരില്‍ ഭൂരിഭാഗം പേരും ‘നോ’ വോട്ടുകാരാണ്.സാധാരണ റഫറണ്ടങ്ങള്‍ ദേശീയ തലത്തില്‍ 40-45 ശതമാനം വോട്ടിംഗ് നടക്കുമ്പോള്‍ 65 കഴിഞ്ഞവരില്‍ ബഹുഭൂരിപക്ഷവും വോട്ടു ചെയ്യാന്‍ എത്താറുണ്ട്,ഇത് പരിഗണിക്കുമ്പോള്‍ നോ വോട്ടിനു ഇനിയും വോട്ടു കൂടാനാണ് സാധ്യത 

Scroll To Top