Sunday December 11, 2016
Latest Updates

ഇനി ക്യൂ നില്‍ക്കേണ്ട…. റീ എന്‍ട്രി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് അതേ ദിവസം തന്നെ വിസ അനുവദിക്കും

ഇനി ക്യൂ നില്‍ക്കേണ്ട…. റീ എന്‍ട്രി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് അതേ ദിവസം തന്നെ വിസ അനുവദിക്കും

ഡബ്ലിന്‍: അയര്‍ലണ്ടിലേക്ക് റീ എന്‍ട്രി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ഇനി മുതല്‍ബര്‍ഗ് ക്വെയില്‍ ക്യൂ നില്‍ക്കേണ്ടതില്ല.അപേക്ഷകള്‍ കൌണ്ടറില്‍ സമര്‍പ്പിച്ചു മടങ്ങാം.വൈകിട്ട് നാല് മണിയ്ക്ക് മുന്‍പായി അത് കളക്റ്റ് ചെയ്യുന്നതിനുള്ള സൌകര്യവും ഏര്‍പ്പെടുത്തി യിട്ടുണ്ടെന്നു വിസ ഓഫിസ് അറിയിച്ചു.

പോസ്റ്റല്‍ ആയും അപേക്ഷകള്‍സ്വീകരിക്കും. മണിക്കൂറുകളോളം ക്യൂ നില്ക്കുന്നത് ഒഴിവാക്കി അപേക്ഷകര്‍ക്ക് പോസ്റ്റല്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാമെന്നും ഇമിഗ്രേഷന്‍ ഓഫീസ് അറിയിച്ചു. ഇനി നേരിട്ട് ഓഫീസില്‍ വരാന്‍ തീരുമാനിക്കുന്നവര്‍ കുടുംബസമേതം വരേണ്ടതില്ലെന്ന് അധികൃതര്‍ വെളിപ്പെടുത്തി. കുടുംബത്തെ പ്രതിനിധീകരിച്ച് ഒരാള്‍ മാത്രം വന്നാലും മതിയാകും. എല്ലാ രേഖകളുമായും രാവിലെ പത്ത് മണിക്ക് മുന്‍പ് വിസ ഓഫീസില്‍ എത്തുന്നവരുടെ അപേക്ഷകള്‍ അന്ന് തന്നെ വൈകിട്ട് 4 മണിയ്ക്ക് മുന്‍പായി തീര്‍പ്പാക്കി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. അപ്പോഴും ക്യൂ നില്‍ക്കേണ്ടതില്ലെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.ക്രിസ്തുമസ് ന്യൂ ഇയര്‍ വേളയിലെ ഈ പ്രത്യേക ക്രമീകരണം ഇതേ പടി തുടരണോ എന്നത് സംബന്ധിച്ച് പിന്നീട് തീരുമാനം എടുക്കും.

അപേക്ഷകള്‍ ഓണ്‍ ലൈനിലൂടെ സ്വീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഏപ്രിലിനു മുന്‍പേ പൂര്‍ത്തിയാക്കും.

ക്രിസ്തുമസിനു ശേഷം യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ഇപ്പോഴേ വിസ ഓഫീസില്‍വന്നു തിരക്ക് സൃഷ്ടിക്കരുതെന്നും അധികൃതര്‍  ആവശ്യപ്പെട്ടു. ഇത് ക്രിസ്തുമസിന് മുമ്പ് യാത്ര ചെയ്യാനിരികുന്നവരുടെ നടപടി ക്രമങ്ങള്‍ വൈകിപ്പിക്കും. രജിസ്‌ട്രേഷന്‍ നടപടികള്‍ ഗാര്‍ഡ ഇമിഗ്രേഷന്‍ ബ്യൂറോയില്‍ നിന്ന് ഐഎന്‍ഐഎസിലേക്ക് മാറ്റുന്നതിനുള്ള ആലോചനകളും നടക്കുന്നുണ്ട്. രജിസ്‌ട്രേഷനും വിസ റീ എന്‍ട്രി സര്‍വീസുകളും ഐഎന്‍ഐഎസിലേക്ക് മാറ്റും. ഒപ്പം ഓണ്‍ലൈന്‍ ബുക്കിംഗ് സൌകര്യവും ഒരുക്കും. 

Scroll To Top