Wednesday September 26, 2018
Latest Updates

സമര്‍പ്പണം-17 നാളെ: ഇന്ത്യന്‍ അംബാസിഡര്‍ ഉദ്ഘാടനം ചെയ്യും,റൂത്ത് കോപ്പിന്‍ഗെര്‍ ചടങ്ങില്‍ സംസാരിക്കും 

സമര്‍പ്പണം-17 നാളെ: ഇന്ത്യന്‍ അംബാസിഡര്‍ ഉദ്ഘാടനം ചെയ്യും,റൂത്ത് കോപ്പിന്‍ഗെര്‍ ചടങ്ങില്‍ സംസാരിക്കും 

ഡബ്ലിന്‍:WMF അയര്‍ലണ്ട് ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നേഴ്‌സസ് ഡേയും പ്രമുഖ സംഗീതഞ്ജന്‍ ഔസേപ്പച്ചന്‍ നേതൃത്വം നല്‍കുന്ന സംഗീത നിശയും ഒക്ടോബര്‍ 20 ന് ഡബ്ലിനിലെ phibblestown കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു. ഈ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഇന്ത്യന്‍ അംബാസിഡര്‍ ശ്രീമതി വിജയ് താകുര്‍ സിംഗാണ് നിര്‍വഹിക്കുന്നത്.

ലോക്കല്‍ ടി ഡി റൂത്ത് കൊപ്പിന്‍ഗെര്‍ ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിക്കും.തുടര്‍ന്നു അയര്‍ലണ്ടില്‍ ആദ്യമായി എത്തിച്ചേര്‍ന്ന നഴ്‌സുമാരെ ആദരിക്കല്‍,ഡോക്ടര്‍ സുജ സോമനാഥ് ,പ്രീത,ബിനിമോള്‍,ഡാനിയേല്‍ തുടങ്ങിയവര്‍ നഴ്‌സിംഗ് മേഖലയിലെ വിവിധ കാര്യങ്ങളെ ആധാരമാക്കി തയ്യാറാക്കുന്ന ഹ്രസ്വ പ്രഭാഷണങ്ങള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

യൂറോപ്,അമേരിക്ക,ഓസ്‌ട്രേലിയ ,കാനഡ,ഗള്‍ഫ് ,തുടങ്ങി ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും നടന്ന മലയാളി കുടിയേറ്റത്തിന്റെ പ്രധാന പങ്കു വഹിക്കുന്ന നഴ്‌സിംഗ് എന്ന തൊഴില്‍ മേഖലയില്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ നഴ്‌സുമാരോടുമുള്ള ആദര സൂചകമായി ലോകമെങ്ങുമുള്ള മലയാളികളുടെ ഇടയില്‍ പുതുതായി രൂപപ്പെട്ടു ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ അയര്‍ലണ്ട് യൂനിറ്റാണ് ഈ പരിപാടി ഡബ്ലിനില്‍ സംഘടിപ്പിക്കുന്നത്.

ലോക മലയാളി കുടിയേറ്റ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു സാമൂഹ്യ സംഘടന ഇത്തരത്തില്‍ നേഴ്‌സുമാര്‍ക്കായി ഒരു ദിനം യാഥാര്‍ത്ഥ്യമാക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. അയര്‍ലണ്ടിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ഭൂരിഭാഗവും നേഴ്‌സിംഗ് എന്ന തൊഴില്‍ മേഖലയുമായിതന്നെ എതിച്ചേര്‍ന്നവരാണ്.

കഴിഞ്ഞ ഒരുപതിറ്റാണ്ടിനു മുകളിലായി അയര്‍ലണ്ടിലെ എല്ലാ പ്രദേശങ്ങളിലും ആതുരസേവനതിലൂടെ കേരളനാടിന്റെ യെശസ്സുയര്‍ത്തിയ നേഴ്‌സുമാര്‍ ഒത്തുചേരുന്ന ഒക്ടോബര്‍ 20 ന് മലയാള നാടിന്റെ പ്രിയ സംഗീതഞ്ജന്‍ ഔസേപ്പച്ചന്‍ അവതരിപ്പിക്കുന്ന സംഗീത നിശയും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്.കേരള സംസ്ഥാന അവാര്‍ഡും ,ഇന്ത്യയിലെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡും കരസ്ഥമാക്കിയിട്ടുള്ള ഔസേപ്പച്ചന്റെ ആദ്യ അയര്‍ലണ്ട് സന്ദര്‍ശനം കൂടിയാണിത്.

അയര്‍ലണ്ടിലെ പ്രമുഖ CATERING കമ്പനികളായ സില്‍വര്‍ കിച്ചന്‍ ,ബെസ്റ്റ് ബേക്‌സ് എന്നിവര്‍ ഒരുക്കുന്ന മികച്ച ഫുഡ് സ്റ്റാളുകളും ഈ ദിവസം ഉണ്ടായിരിക്കുന്നതാണ്.അയര്‍ലണ്ടില്‍ നടന്നിട്ടുള്ള സമാന സ്വഭാവമുള്ള മറ്റു പരിപാടികളെ അപേക്ഷിച്ച് ഏറ്റവും ചുരുങ്ങിയ ടിക്കറ്റ് നിരക്കിലാണ് സമര്‍പ്പണം 17 ന്റെ പ്രവേശനം ഒരുക്കിയിരിക്കുന്നത്.

എല്ലാ വീടുകളിലും എത്തി സമര്‍പ്പത്തിലേക്ക് ക്ഷണിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ട് കാരണം ഇത് ഒരു ക്ഷണമായി കരുതി,ഏവരും കുടുംബസമേതം ഈ പരിപാടി വിജയിപ്പിക്കാന്‍ എത്തിച്ചേരണം എന്ന് സംഘാടകസമിതി അപേക്ഷിച്ചു .സമര്‍പ്പണത്തിന്റെ പ്രവേശന പാസ്സിനും മറ്റു വിവരങ്ങള്‍ക്കുമായി താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് .
wmfireland@gmail.com
DR. BENISH PAILY-0876850067
JOBY GEORGE-0894451906
SACHIN DEV-0871475880
BEENA KAYOORICKAL -0877407170
PAVAL KURIAKOSE -0872168440
CHILZE KURIAKOSE-0870622230
PINTU JACOB-0873214964
BENLEE AUGUSTINE-0873182977
BIPIN CHAND-0894492321

Scroll To Top