Monday November 20, 2017
Latest Updates

സംഗീത മാന്ത്രികന്‍ ഔസേപ്പച്ചന്‍ അയര്‍ലണ്ടിലെത്തി,സമര്‍പ്പണം-17 ഇന്ന് വൈകിട്ട്

സംഗീത മാന്ത്രികന്‍ ഔസേപ്പച്ചന്‍ അയര്‍ലണ്ടിലെത്തി,സമര്‍പ്പണം-17 ഇന്ന് വൈകിട്ട്

ഡബ്ലിന്‍:മലയാള സംഗീതത്തിന്റെ കുലപതി,ഔസേപ്പച്ചന്‍ ഡബ്ലിനിലെത്തി.ഇന്ന് നടക്കുന്ന സമര്‍പ്പണം 17 പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ സംഗീത പ്രേമികളും,അയര്‍ലണ്ടിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഭാരവാഹികളും ചേര്‍ന്ന് ഡബ്ലിന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

മലയാള സംഗീതത്തിനു ഒരിക്കലും മറക്കാന്‍ കഴിയാത്ത ,കാലത്തിനൊരിക്കലും മായ്ക്കാന്‍ കഴിയാത്ത നിരവധി അനവധി ഈണങ്ങളുടെ രാജാവിന് ഐറിഷ് മലയാളികള്‍ ഹൃദ്യമായ സ്വാഗതമാണ് നല്‍കിയത്.

വൈകിട്ട് ഡബ്ലിനില്‍ നടത്തപ്പെട്ട പ്രോഗ്രാം റിഹേഴ്സലിലും അദ്ദേഹം പങ്കെടുത്തു.

വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ഡബ്ലിനിലെ ബ്‌ളാഞ്ചസ് ടൗണ്‍ phibblestown കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന ,സമര്‍പ്പണം 17 യ്ക്ക് ഔസേപ്പച്ചനാണ് നേതൃത്വം നല്‍കുന്നത്.

ഏവരും കുടുംബസമേതം ഈ പരിപാടി വിജയിപ്പിക്കാന്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ എന്ന് അപേക്ഷിച്ചു.സമര്‍പ്പണത്തിന്റെ പ്രവേശന പാസ്സിനും മറ്റു വിവരങ്ങള്‍ക്കുമായി താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് .
wmfireland@gmail.com
DR. BENISH PAILY-0876850067
JOBY GEORGE-0894451906
SACHIN DEV-0871475880
BEENA KAYOORICKAL -0877407170
PAVAL KURIAKOSE -0872168440
CHILZE KURIAKOSE-0870622230
PINTU JACOB-0873214964
BENLEE AUGUSTINE-0873182977
BIPIN CHAND-0894492321

Scroll To Top