Saturday December 10, 2016
Latest Updates

ഡബ്ലിനില്‍ മലയാളികള്‍ ഒരുക്കുന്ന ക്രിസ്മസ് സംഗീത മഹാവിരുന്ന് ‘സമാര്‍’ശനിയാഴ്ച്ച

ഡബ്ലിനില്‍ മലയാളികള്‍ ഒരുക്കുന്ന ക്രിസ്മസ് സംഗീത മഹാവിരുന്ന് ‘സമാര്‍’ശനിയാഴ്ച്ച

ഡബ്ലിന്‍:അയര്‍ലണ്ടിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളില്‍നിന്നുള്ള ഗായകരെ സമന്വയിപ്പിച്ചു കൊണ്ട് അവതരിപ്പിക്കുന്ന ആദ്യത്തെ എക്യൂമിനിക്കല്‍ ക്രിസ്മസ് ക്വയറിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.’സമാര്‍’ എന്ന പേരിലുള്ള ഈ ദൃശ്യ ശ്രവ്യവിരുന്ന് നവംബര്‍ 21 ന് (ശനിയാഴ്ച്ച)ഡബ്ലിന്‍ ബ്ലാഞ്ചസ് ടൌണിലെ റോസ് മൗണ്ട് ബിസിനസ് പാര്‍ക്കിലെ’ഹോപ്പ് ആന്‍ഡ് ഗ്ലോറി ക്രിസ്റ്റ്യന്‍ മിനിസ്ട്രീസിലെ മെയിന്‍ ഹാളില്‍ വൈകിട്ട് 5.30 ന് ക്രിസ്മസ് ക്വയര്‍ ആരംഭിക്കും.

വിവിധ ക്രൈസ്തവസഭാ വിഭാഗങ്ങളില്‍ നിന്നുള്ള യുവ പ്രതിഭകള്‍ അണിനിരക്കുന്ന സമാര്‍, നൃത്തവും സംഗീതവും സമന്വയിപ്പിച്ചൊരുക്കുന്ന അപൂര്‍വ്വമായ സംഗീത ശില്പ്പമാണ്.മാത്യു സാമുവലാണ് ക്വയര്‍ മാസ്റ്റര്‍.

ഇതോടൊപ്പം കുട്ടികളുടെ നൃത്ത സംഗീത പരിപാടികള്‍ സമാര്‍ സംഗീത സായാഹ്നത്തിന് മാറ്റു കൂട്ടും .പ്രവേശനം സൗജന്യമാണ്.

ഒട്ടേറെ സവിശേഷതകളോടെ ഒരുക്കുന്ന താളമേള ലയങ്ങളുടെ ഭക്തിസാന്ദ്രമായ സായാഹ്നത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്

ബിനോയി ഫിലിപ്പ് (0876716564 )
തോമസ് കാങ്കല്ലില്‍:(0871263059) 
ജോര്‍ജി കൊട്ടാരം (0877963836)

MPP BL

LPK

Scroll To Top