Wednesday December 07, 2016
Latest Updates

സി.എസ്.ഐ സഭയുടെ മുന്‍ ബിഷപ്പ് ഡോ. സാം മാത്യു അന്തരിച്ചു

സി.എസ്.ഐ സഭയുടെ മുന്‍ ബിഷപ്പ് ഡോ. സാം മാത്യു  അന്തരിച്ചു

കോട്ടയം: സി.എസ്.ഐ സഭയുടെ മധ്യകേരള മഹായിടവക മുന്‍ ബിഷപ്പ് ഡോ. സാം മാത്യു (80) അന്തരിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടയം മാങ്ങാനത്ത് മന്ദിരം ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൃതദേഹം കോട്ടയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
1993ലാണ് സാം മാത്യൂ മധ്യകേരള മഹായിടവകയുടെ പരമാധ്യക്ഷനായത്. 2001ല്‍ സഭാശുശ്രൂഷയില്‍ നിന്ന് വിരമിച്ച ശേഷം മാങ്ങാനത്തുള്ള വസതിയില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ആലപ്പുഴ കോടുകുളഞ്ഞി വലിയതോട്ടത്തില്‍ വി.എം മത്തായിയുടെ മകനായി 1936 ഒക്‌ടോബര്‍ ആറിനാണ് സാം മാത്യുവിന്റെ ജനനം. പന്തളം എന്‍.എസ്.എസ് കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം കൊല്‍ക്കത്ത ബിഷപ്‌സ് കോളജില്‍ നിന്ന് അദ്ദേഹം ബി.ഡി ബിരുദവും സമ്പാദിച്ചു.
കീഴ്‌വായ്പൂര്‍, പുതുവല്‍, മദ്രാസ്, കഞ്ഞിക്കുഴി, മല്ലപ്പള്ളി, മൂലേടം, എന്നീ ഇടവകകളില്‍ വികാരിയായും മഹായിടവക ട്രഷറര്‍, കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മദ്യവര്‍ജന പ്രസ്താനത്തിന്റെ മുന്നണി പോരാളിയായിരുന്നു

Scroll To Top