Monday February 27, 2017
Latest Updates

സല്‍മാന്‍ ഖാന്റെ വാഹനാപകട കേസ്, വാദിഭാഗം നാളെ അവസാന വാദം സമര്‍പ്പിക്കും

സല്‍മാന്‍ ഖാന്റെ വാഹനാപകട കേസ്, വാദിഭാഗം നാളെ അവസാന വാദം സമര്‍പ്പിക്കും

ബോളിവൂഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെട്ട വാഹനാപകട കേസില്‍ അവസാന വാദം നാളെ തന്നെ സമര്‍പ്പിക്കാന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കു വിചാരണ കോടതി നിര്‍ദ്ദേശം നല്‍കി.

ഏപ്രില്‍ ഒന്നു മുതല്‍ തുടര്‍ന്ന വാദം പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രദീപ് ഖരാട്ട് ഏപ്രില്‍ 9 നു അവസാനിപ്പിച്ചിരുന്നു. പ്രതി ഭാഗം വക്കീല്‍ ശ്രീകാന്ത് ശിവാടെ ഏപ്രില്‍ പത്തിനും തന്റെ വാദം അവസാനിപ്പിച്ചിരുന്നു. ഏപ്രില്‍ പതിനഞ്ചിന് പ്രതി ഭാഗം വക്കീല്‍ അവസാന വാദം എഴുതി സമര്‍പ്പിക്കും. മാര്‍ച്ച് 27 ന് 49 കാരനായ സല്‍മാന്‍ ഖാനില്‍ നിന്നും കോടതി മൊഴി രേഖപ്പെടുത്തിയിരുന്നു. വാഹനം ഓടിച്ചത് താനായിരുന്നില്ല എന്നും ഡ്രൈവര്‍ അശോക് സിംഗ് ആയിരുന്നു എന്നുമായിരുന്നു കേസിന്റെ പുനര്‍ വിചാരണ പരിഗണിക്കുന്ന ജഡ്ജി ഡിഡബ്ലിയു ദേശ്പാണ്ടേയുടെ മുന്നില്‍ സല്‍മാന്‍ മൊഴി നല്‍കിയത്.

2002 സെപ്റ്റംബര്‍ 28 നു ബാന്ദ്രയിലെ ഒരു ബേക്കറി കടയിലേക്ക് തന്റെ ലാന്‍ഡ് ക്രൂയിസര്‍ ഓടിച്ചു കയറ്റി ഒരാളെ കൊല്ലുകയും നാലു പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നതാണ് താരത്തിനെതിരെ ചുമത്തപ്പെട്ട കുറ്റം. മനപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ താരം മദ്യപിച്ചിരുന്നതായും പോലീസ് പറയുന്നു. എന്നാല്‍ ഈ കുറ്റങ്ങള്‍ താരം കോടതിയില്‍ നിഷേധിച്ചു.

 

 

Scroll To Top