Saturday July 22, 2017
Latest Updates

സല്‍മാന്‍ ഖാന്‍ കാശ്മീരില്‍ ഒരു കുടുംബത്തെ ദത്തെടുത്തു

സല്‍മാന്‍ ഖാന്‍ കാശ്മീരില്‍ ഒരു കുടുംബത്തെ ദത്തെടുത്തു

ബജ്രംഗി ബൈജാന്‍ എന്ന ചിത്രത്തിനായി കാശ്മീരിലെത്തിയ സല്‍മാന്‍ ഖാന്‍ ഒരു വ്രുദ്ധ വിധവയെയും അവരുടെ കുടുംബത്തെയും ദത്തെടുത്താണ് മടങ്ങുന്നത്.

അയല്‍വാസിയുടെ നിര്‍ദ്ദേശപ്രകാരമാണ് 75 വയസ്സുകാരിയായ ആനന്ദ്‌നഗര്‍ സ്വദേശിനി സൈന ബീഗം സല്‍മാനെ കാണാനെത്തിയത്. 40 വയസ്സുള്ള വിധവയായ മകള്‍ക്കും അവരുടെ നാലു മക്കള്‍ക്കുമൊപ്പം ജീവിതം തള്ളി നീക്കാന്‍ വിശമിക്കുകയായിരുന്നു അവര്‍. വ്രിദ്ധയുടെ സങ്കടങ്ങള്‍ ശ്രദ്ധയോടെ ശ്രവിച്ച സല്‍മാന്‍ മണിക്കൂരുകളോളം അവര്‍ക്കൊപ്പം ചിലവഴിച്ചു. ശേഷം താല്‍കാലികാശ്വാസത്തിനായി കൊച്ചുമകന്‍ 18 കാരനായ ഗൌഹര്‍ ഖാന് ഷൂട്ടിങ്ങ് സൈറ്റില്‍ ഒരു ജോലിയും സല്‍മാന്‍ തരപ്പെടുത്തി കൊടുത്തു.

മടങ്ങാന്‍ നേരം ഗൌഹറിനെ മുംബൈയിലേക്ക് ക്ഷണിച്ച സല്‍മാന്‍ കുടുംബത്തിന് ഇനിയൊരു കാര്യത്തിനും ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലെന്ന് ഉറപ്പു കൊടുക്കുകയായിരുന്നു.

ചിത്രത്തിന്റെ അവസാനവട്ട ഷൂട്ടിങ്ങിനായാണ് സല്‍മനും സംഘവും കാശ്മീരിലെത്തിയിരുന്നത്. 16 വര്‍ഷം നീണ്ട മാന്‍ വേട്ട കേസില്‍ ജോധ്പൂര്‍ കോടതിയില്‍ ഇന്ന് ഹാജറാവേണ്ടിയിരുന്നതിനാല്‍ സല്‍മാന്റെ ഷൂട്ടിംഗ് ഇന്നലെ തന്നെ പൂര്‍ത്തിയായിരുന്നു.

 

Scroll To Top