Monday January 23, 2017
Latest Updates

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് അറസ്റ്റില്‍ 

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് അറസ്റ്റില്‍ 

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിനെ സിബിഐ അറസ്റ്റു ചെയ്തു. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് സലിം രാജ് ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരില്‍ ആറ് പേരും ഉദ്യോഗസ്ഥരാണ്. കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ 21ാം പ്രതിയാണ് സലിം രാജ്. അഡീഷണല്‍ തഹസില്‍ദാര്‍ ആയിരുന്ന വിദ്യോധയ കുമാര്‍, നാസര്‍, അബ്ദുല്‍ മജീദ്, ജയറാം, എം എസ് സലീം, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് സലീം രാജിനൊപ്പം അറസ്റ്റിലായത്. തിരുവനന്തപുരത്തെ സിബിഐ ഓഫീസിലേക്ക് ഇന്നു രാവിലെ സലിം രാജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 

രേഖകളില്‍ കൃത്രിമം കാണിച്ച് സ്ഥലം സലീം രാജിന് അനുകൂലമാക്കിയെന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസ്. ഈ കേസില്‍ ആദ്യമായാണ് സലീം രാജിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തുന്നത്. കടകംപള്ളിയില്‍ കോടിക്കണക്കിന് രൂപ വിലവരുന്ന സര്‍ക്കാര്‍ ഭൂമി കൃത്യമരേഖകളുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്. സലീം രാജ് ഉള്‍പ്പെട്ട കളമശേരി ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മൂന്നു ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Scroll To Top