Saturday December 03, 2016
Latest Updates

അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഡീസല്‍ കാറുകളുടെ വില്‍പ്പന കുറയുന്നു

അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഡീസല്‍ കാറുകളുടെ വില്‍പ്പന കുറയുന്നു

ഡബ്ലിന്‍:തങ്ങള്‍ ഡീസല്‍ കാറുകളില്‍ കൃത്രിമം കാണിച്ചു എന്ന പ്രമുഖ കമ്പനികളുടെ കുറ്റസമ്മതെത്തുടര്‍ന്ന് അയര്‍ലണ്ടടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഡീസല്‍ കാറുകളുടെ വില്‍പ്പന കുറയുന്നു. ഓപ്പല്‍, ഫോക്‌സ് വാഗന്‍, ഫിയറ്റ് തുടങ്ങിയ കമ്പനികളാണ് തങ്ങളുടെ ഡീസല്‍ എഞ്ചിനുകളില്‍ കൃത്രിമം കാണിച്ചതായി മാസങ്ങള്‍ക്കു മുമ്പ് തുറന്നു സമ്മതിച്ചത്.

ഡീസല്‍ കാറുകളുടെ വില്‍പ്പന കുറയുന്നതിന്റെ തോത് ചെറിയ രീതിയിലാണെങ്കിലും കൂടുതല്‍ പേര്‍ പെട്രോള്‍, ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ ഡീസല്‍ വാഹന വിപണി കൂപ്പുകുത്താനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല.

പരിസ്ഥിതിക്കും ജീവനും ദോഷകരമായ നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളുന്നത് നിയന്ത്രിക്കുന്ന കാര്യത്തിലാണ് പല പ്രമുഖ കമ്പനികളും തട്ടിപ്പ് കാണിച്ചത്. തുടര്‍ന്ന് ഈ വര്‍ഷത്തെ ആദ്യ നാലു മാസങ്ങളില്‍ യൂറോപ്പിലാകമാനമുള്ള ഡീസല്‍ കാര്‍ വില്‍പ്പനയില്‍ 2.2% ഇടിവുണ്ടായി. ഏപ്രിലില്‍ മാത്രമാകട്ടെ വില്‍പ്പന 3.1% കുറഞ്ഞു.

അതേസമയം അയര്‍ലണ്ടില്‍ സ്ഥിതി ഒരല്‍പ്പം വ്യത്യസ്തമാണ്. 2016ലെ ആദ്യ നാലു മാസങ്ങളിലായി, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 24% വര്‍ദ്ധനയാണ് ഡീസല്‍ കാറുകളുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ പെട്രോള്‍ കാറുകളുടെ വില്‍പ്പനയിലാകട്ടെ 27% വര്‍ദ്ധനവും സംഭവിച്ചു. രാജ്യത്തെ കാര്‍ വിപണിയില്‍ നിലവില്‍ 70% ഡീസല്‍ വാഹനങ്ങളാണ്. 2015ല്‍ ഇത് 71% ആയിരുന്നു. ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും 2% മാത്രമാണ് അവയുടെ മാര്‍ക്കറ്റ് ഷെയര്‍.

Scroll To Top