Thursday December 08, 2016
Latest Updates

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 16000 രൂപയാക്കും,കൂടിയത് ഒരു ലക്ഷം രൂപ

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 16000 രൂപയാക്കും,കൂടിയത് ഒരു ലക്ഷം രൂപ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളം 16,000 രൂപയാക്കാന്‍ ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്യുമെന്ന് സൂചന. ഉയര്‍ന്ന ശമ്പളം ഒരു ലക്ഷം രൂപയാക്കുമെന്നും സൂചനയുണ്ട്. 80 ശതമാനം ക്ഷാമബത്ത ഇപ്പോള്‍ ലഭിക്കുന്ന ശമ്പളത്തില്‍ ലയിപ്പിക്കുമ്പോള്‍ വര്‍ദ്ധന 13 ശതമാനം വരും. കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണത്തില്‍ 12 ശതമാനമായിരുന്നു വര്‍ദ്ധന.

ജസ്റ്റിസ് എന്‍ രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായ ശമ്പളക്കമ്മീഷനാണ് റിപോര്‍ട്ട് തയ്യാറാക്കുന്നത്. ശമ്പളത്തിന് ആനുപാതികമായി കാര്യക്ഷമതകൂടി വര്‍ദ്ധിപ്പിക്കാനുള്ള വ്യവസ്ഥകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ.

ജൂണ്‍ 30 വരെയാണ് കമ്മീഷന്റെ കാലാവധി. അതിനാല്‍ അടുത്തുതന്നെ കമ്മീഷന്‍ റിപോര്‍ട്ട് നല്‍കുമെന്നാണ് സൂചന

Scroll To Top