Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ ജീവനക്കാരുടെ ശമ്പളനിരക്കില്‍ നാലിലൊന്ന് വര്‍ദ്ധന അടുത്ത വര്‍ഷം മുതല്‍?

അയര്‍ലണ്ടിലെ ജീവനക്കാരുടെ ശമ്പളനിരക്കില്‍ നാലിലൊന്ന് വര്‍ദ്ധന അടുത്ത വര്‍ഷം മുതല്‍?

ഡബ്ലിന്‍:അടുത്ത വര്‍ഷം മുതല്‍ അയര്‍ലണ്ടിലെ ശമ്പളനിരക്കില്‍ 25% വര്‍ദ്ധവുണ്ടാക്കാന്‍ ശമ്പളകമ്മീഷന്‍ ശുപാര്‍ശ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് തൊഴിലാളി യൂണിയനുകള്‍.രാജ്യത്തെ 124,000 ജോലിക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.ഇപ്പോഴത്തെ നിരക്ക് ജീവിക്കാന്‍ പര്യാപ്തമല്ല എന്ന് വിവിധ തൊഴിലാളി യൂണിയനുകള്‍ സര്‍ക്കാരിനോട് പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച കമ്മീഷന്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജൂലൈയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടിലാകും 25% ശമ്പളവര്‍ദ്ധന എന്ന പ്രസ്താവമുണ്ടാകുകയെന്നാണ് തൊഴിലാളി യൂണിയനുകള്‍ പ്രതീക്ഷിക്കുന്നത്.

ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ രാജ്യത്ത് ഒരു മണിക്കൂറിലെ കുറഞ്ഞ വേതനം 2017 അവസാനത്തോടെ 9.15 യൂറോയില്‍ നിന്നും 11.50 യൂറോയായി ഉയരും. റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടാല്‍ ശമ്പളവര്‍ദ്ധനയുടെ കാര്യം ഈ വര്‍ഷം ഒക്ടോബറില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഉള്‍പ്പെടുത്തും.

ഭരണകക്ഷിയ്ക്ക് പിന്തുണ നല്‍കുന്ന ഫിയാനാഫാള്‍ ശബള പരിഷ്‌കരണത്തെ പിന്തുണയ്ക്കുന്നുണ്ട്.മാറിയ സാമ്പത്തിക സ്ഥിതിയില്‍ ലേബര്‍ പാര്‍ട്ടിയാണ് ലിവിംഗ് വേജ്,മിനിമം കൂലിയാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നത്.ശമ്പളകമ്മിഷന്‍ ഇതേ നിഗമനത്തിലാണ് ഉള്ളതെന്നാണ് യൂണിയനുകള്‍ മനസിലാക്കുന്നത്.

യൂറോപ്പില്‍ മണിക്കൂറിന് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന കാര്യത്തില്‍ അയര്‍ലണ്ടിന് രണ്ടാം സ്ഥാനമാണുള്ളത്. ലക്‌സംബര്‍ഗാണ് ഒന്നാം സ്ഥാനത്ത്.

Scroll To Top