Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ ശമ്പള വര്‍ദ്ധനവ് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ ,പെന്‍ഷന്‍ നിരക്കുകളും കൂടും 

അയര്‍ലണ്ടില്‍ ശമ്പള വര്‍ദ്ധനവ് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ ,പെന്‍ഷന്‍ നിരക്കുകളും കൂടും 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ നഴ്‌സുമാരടക്കമുള്ള പൊതുസേവന മേഖലയിലെ മൂന്നു ലക്ഷം ജീവനക്കാരുടെ ശമ്പളം അടുത്തമാസം മുതല്‍ വര്‍ദ്ധിക്കും.ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവില്‍ പബ്ലിക് എക്‌സ്‌പെന്‍ഡീച്ചര്‍ ആന്‍ഡ് റീഫോം മന്ത്രി ബ്രെന്‍ഡന്‍ ഹൗളിന്‍ ഇന്നലെ ഒപ്പുവച്ചു.പെന്‍ഷന്‍ നിരക്കുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.2016 ജനുവരി മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. 

ആദ്യ രണ്ടു വര്‍ഷങ്ങളിലായി 2,000 യൂറോയുടെ വര്‍ദ്ധനവാണ് ജീവനക്കാര്‍ക്ക് ലഭിക്കുക.

ലാന്‍സ്‌ഡൌണ്‍ റോഡ് കരാറിന്റെ ഭാഗമായി പേ ആന്‍ഡ് പെന്‍ഷന്‍ വര്‍ദ്ധനവ് സംബന്ധിച്ച അനുകൂല തീരുമാനം ഈ വര്‍ഷം ആദ്യം തന്നെ കൈക്കൊണ്ടിരുന്നു.സാമ്പത്തിക മാന്ദ്യകാലത്ത് വെട്ടികുറച്ച ശമ്പളം പുനസ്ഥാപിക്കുന്നതിനുള്ള ആദ്യ നടപടി കൂടിയാണ് ഇത്.

പുതിയ നിയമനിര്‍മാണമനുസരിച്ച ഗാര്‍ഡ, രണ്ടാംനിര അദ്ധ്യാപകര്‍ എന്നിവര്‍ക്ക് അടുത്ത വര്‍ഷം ശമ്പള വര്‍ദ്ധനവ് ഉണ്ടാവില്ല.എങ്കിലും പ്രത്യേക ധാരണകള്‍ അനുസരിച്ച് ഏതാനം ഇന്ക്രിമെന്ടുകള്‍ ഇവര്‍ക്കും അനുവദിച്ചിട്ടുണ്ട്.സര്‍ക്കാരിന്റെ പുതിയ ലാന്‍സ്‌ഡൌണ്‍ റോഡ് കരാര്‍ വ്യവസ്ഥകളോട് വിയോജിച്ചു നില്‍ക്കുന്ന തൊഴിലാളി യുണിയനുകളിലും സംഘടനകളിലും ഉള്‍പ്പെട്ടവര്‍ക്ക് 2018 വരെയും ശമ്പള വര്‍ദ്ധനവ് ഉണ്ടാകില്ല.

ഏറ്റവും കൂടുതല്‍ ജോലിക്കാര്‍ ഉള്‍പ്പെടുന്ന നഴ്‌സുമാരുടെ യൂണിയനായ ഐ എന്‍ എം ഓ ആദ്യം തന്നെ കരാര്‍ അംഗീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.നഴ്‌സുമാര്‍,അധ്യാപകര്‍,ഗാര്‍ഡ എന്നി വിഭാഗങ്ങളില്‍ പൊതുമേഖലയില്‍ ഒഴിവുള്ള സ്ഥനങ്ങളിലേയ്ക്ക് കൂടുതല്‍ പേരെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളും ഊര്‍ജിതമാക്കുമെന്ന് മന്ത്രി ഹൌളിന്‍ വെളിപ്പെടുത്തി






























Scroll To Top