Friday December 15, 2017
Latest Updates

നഴ്സുമാരടക്കമുള്ള അയര്‍ലണ്ടിലെ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത: ശമ്പളത്തില്‍ ആറ് ശതമാനം വര്‍ധനവുണ്ടാകും, വര്‍ഷം തോറും രണ്ട് ശതമാനം കൂടും,പെന്‍ഷന്‍ തുകയും വര്‍ദ്ധിപ്പിക്കാന്‍ ചര്‍ച്ചകള്‍ തുടരും

നഴ്സുമാരടക്കമുള്ള അയര്‍ലണ്ടിലെ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത: ശമ്പളത്തില്‍ ആറ് ശതമാനം വര്‍ധനവുണ്ടാകും,  വര്‍ഷം തോറും രണ്ട് ശതമാനം കൂടും,പെന്‍ഷന്‍ തുകയും വര്‍ദ്ധിപ്പിക്കാന്‍ ചര്‍ച്ചകള്‍ തുടരും

ഡബ്ലിന്‍ :അയര്‍ലണ്ടിലെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത. അവരുടെ ശമ്പളം ഇനിയും വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ നയരൂപരേഖ.300,000 വരുന്ന പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തില്‍ ആറ് ശതമാനം വര്‍ധനയാണ് ഉണ്ടാവുക.വര്‍ഷം തോറും രണ്ടു ശതമാനം വര്‍ദ്ധിപ്പിച്ച് മൂന്നു വര്‍ഷം കൊണ്ടാണ് ഇത് നടപ്പാക്കുക.

സര്‍ക്കാര്‍ രേഖകള്‍ പുറത്തുവിട്ട ‘ഐറിഷ് ടൈംസ്’ റിപ്പോര്‍ട്ട് അനുസരിച്ച് പെന്‍ഷനിലും വര്‍ദ്ധനവ് ലഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ യൂണിയനുകളുമായി പുരോഗമിക്കുകയാണ്.നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്ന പെന്‍ഷന്‍ ലെവി, ജീവനക്കാരുടെ വിഹിതമായി പെന്‍ഷനില്‍ ലയിപ്പിക്കണം എന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ മുമ്പില്‍ വെയ്ക്കുക.ശമ്പളത്തിന്റെ ഏതാണ്ട് 5 ശതമാനമാണ് ഇപ്പോള്‍ പെന്‍ഷന്‍ ലെവിയായി ഈടാക്കികൊണ്ടിരിക്കുന്നത്.എന്നാല്‍ കുറഞ്ഞ ശമ്പളക്കാരില്‍ നിന്നും ജീവനക്കാരുടെ വിഹിതം പിരിക്കേണ്ടതില്ലെന്ന അഭിപ്രായവും സര്‍ക്കാര്‍ ഭാഗം മുമ്പോട്ട് വെക്കുന്നുണ്ട്.

അടുത്ത കാലത്ത് നിയമനം ലഭിച്ച, കുറഞ്ഞ ശമ്പളം ലഭിക്കുന്നവര്‍ക്കും സമാന പ്രശ്നങ്ങള്‍ നേരിടുന്ന മറ്റ് സ്ഥാപനങ്ങളിലെ മേധാവികള്‍ക്കും ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അവസരം കൂടിയാണ് സര്‍ക്കാര്‍ തീരുമാനത്തിലുടെ കൈവരുന്നത്.

ചര്‍ച്ചകളുടെയും കൂടിയാലോചനകളിലൂടെയുമാകും അന്തിമമായി ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണ നടപടികളുണ്ടാവുകയെന്നു സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.പെന്‍ഷന്‍ വര്‍ധന അജണ്ടയിലുണ്ടെങ്കിലും ഇതു സംബന്ധിച്ച തീരുമാനം പബ്ലിക് സര്‍വീസ് പേ കമ്മീഷന്‍ റിപോര്‍ട് വന്നതിനു ശേഷമാകും ഉണ്ടാകുക.

Scroll To Top