Tuesday April 24, 2018
Latest Updates

നഴ്‌സുമാരടക്കമുള്ള പൊതുജീവനക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ വാര്‍ഷിക ശമ്പളത്തില്‍1,000 യൂറോ ശമ്പളവര്‍ദ്ധനവ് ലഭിക്കും

നഴ്‌സുമാരടക്കമുള്ള പൊതുജീവനക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ വാര്‍ഷിക ശമ്പളത്തില്‍1,000 യൂറോ ശമ്പളവര്‍ദ്ധനവ് ലഭിക്കും

ഡബ്ലിന്‍:നഴ്‌സുമാരടക്കമുള്ള പൊതു മേഖലാ ജീവനക്കാരെ തൃപ്തിപ്പെടുത്താനും.സമരത്തില്‍ നിന്നും പിന്മാറ്റാനും പദ്ധതിയിട്ട് ഏപ്രില്‍ മാസം മുതല്‍,വാര്‍ഷിക ശമ്പളത്തില്‍ ആയിരം യൂറോ വര്‍ദ്ധനവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു,

ലാന്‍ഡ്സ്ഡൗണ്‍ കരാര്‍ പ്രകാരമുള്ള ശമ്പളവര്‍ദ്ധനവ് അടുത്ത സെപ്റ്റംബര്‍ മാസത്തോടുകൂടിയേ ലഭിക്കൂ എന്നാണ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.ഇതിനിടെഗാര്‍ഡയ്ക്ക് 50 മില്ല്യണ്‍ യൂറോ അധികമായി ശമ്പള ഇനത്തില്‍ നല്‍കാന്‍ തീരുമാനിച്ചത് വിവാദമായതിനെത്തുടര്‍ന്നാണ് മറ്റ് ജീവനക്കാര്‍ക്കും ശമ്പളം താമസം വിനാ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ശമ്പളവര്‍ദ്ധനവ് 300,000ഓളം പൊതുമേഖലാ ജീവനക്കാര്‍ക്ക് ഗുണകരമാകുമെങ്കിലും ഇവര്‍ക്ക് ലഭിക്കുന്നതിന്റെ നാലിരട്ടി ആനുകൂല്യമാണ് ഗാര്‍ഡയ്ക്ക് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത് എന്നതിനാല്‍ ആയിരം യൂറോ വാര്‍ഷിക വര്‍ദ്ധനവ് കൊണ്ട് ജീവനക്കാരെ അടക്കി നിര്‍ത്താനാവുമോ എന്ന് കണ്ടറിയണം.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top