Thursday December 08, 2016
Latest Updates

നഴ്‌സുമാരും,ഗാര്‍ഡയും, അദ്ധ്യാപകരും ദുരിതത്തില്‍; ശമ്പളഘടന പരിഷ്‌കരിക്കണമെന്നാവശ്യം

നഴ്‌സുമാരും,ഗാര്‍ഡയും, അദ്ധ്യാപകരും ദുരിതത്തില്‍; ശമ്പളഘടന പരിഷ്‌കരിക്കണമെന്നാവശ്യം

ഡബ്ലിന്‍: രാജ്യത്തെ ടു ടയര്‍ ശമ്പള ഘടന കാര്യക്ഷമമല്ലെന്നു പരാതി. ഒരേ ജോലി ചെയ്യുന്ന രണ്ടു പേര്‍ക്ക് കിട്ടുന്ന ശമ്പളം തമ്മില്‍ ഏറെ വ്യത്യാസമുണ്ട് എന്നാണ് ടു ടയര്‍ ശമ്പള ഘടനയെക്കുറിച്ചുള്ള പ്രധാന പരാതി. ഈ വ്യത്യാസം 8,000 യൂറോ വരെയാണത്രേ. ഇത് പ്രധാനമായും ബാധിക്കുന്നതാകട്ടെ നഴ്‌സുമാര്‍, ഗാര്‍ഡ, അദ്ധ്യാപകര്‍ എന്നിവരെയും.

ഗാര്‍ഡയില്‍ ചേരുന്ന പലരും ശമ്പളക്കുറവു കാരണം രാജിവച്ചു പോകുകയാണെന്ന് ഗാര്‍ഡ് റെപ്രസന്റേറ്റിവ് അസോസിയേഷന്‍ (ജി.ആര്‍.എ) ചൂണ്ടിക്കാട്ടുന്നു. നിലവില്‍ 23,171 യൂറോയാണ് ഗാര്‍ഡയിലെ സാധാരണ ഉദ്യോഗസ്ഥന്റെ ബേസിക് സാലറി. പക്ഷേ 2014ല്‍ ഗാര്‍ഡയില്‍ അംഗങ്ങളായ 4 പേരാണ് ഇക്കാരണത്താല്‍ ഈയിടെ ജോലി വിട്ടത്.ഈ ശമ്പളം ജീവിതച്ചെലവ് താങ്ങാന്‍ പര്യാപ്തമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പുറത്തു പോയത്.

അദ്ധ്യാപകരുടെ സ്ഥിതിയും വ്യത്യസ്തമല്ല. തങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളവും കുറവാണെന്നാണ് മിക്ക പ്രൈമറി സ്‌കൂള്‍ ടീച്ചര്‍മാര്‍ തുറന്നു പറയുന്നത്. അധികൃതര്‍ തങ്ങളെ മുതലെടുക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. വീട്ടു വാടക, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, തുടങ്ങിയവ കൂടിയാകുമ്പോള്‍ മറ്റാവശ്യങ്ങള്‍ക്കായി പലപ്പോഴും കടം വാങ്ങേണ്ടി വരുന്നുവെന്നും ഫിറ്റ്‌സ്പാട്രിക് പരാതി പറയുന്നു.
നഴ്‌സുമാരാണ് ഇത്തരത്തില്‍ ശമ്പള ദുരിതമുഭവിക്കുന്ന മറ്റൊരു കൂട്ടര്‍.മിഡ് വൈഫുമാര്‍ക്കും സ്റ്റുഡന്ന്‍സ് നഴ്‌സുമാര്‍ക്കും മണിക്കൂറില്‍ ലഭിക്കുന്ന മിനിമം ശമ്പളം 6.86 യൂറോയില്‍ കുറവാണെന്നാണ് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് ഓര്‍ഗനൈസേഷന്‍ പറയുന്നത്.നഴ്‌സുമാര്‍ക്ക് 2009 മുതല്‍ നടപ്പാക്കിയ ശമ്പളക്കട്ടിംഗ് മിനിമം വേജിന്റെ ശരാശരി നിരക്ക് പോലും ഫലത്തില്‍ ഇല്ലാതാക്കി.അതൊന്നും പൂര്‍ണ്ണമായി പുനസ്ഥാപിച്ചിട്ടില്ല. ഇതിനുപുറമെയാണ് ആശുപത്രികളില്‍ ഓവര്‍ടൈം ജോലി ചെയ്യേണ്ടി വരുന്നത്തിനുള്ള പ്രതിഫലം വര്‍ദ്ധിപ്പിക്കാത്തതും.നഴ്‌സിംഗ് മേഖലയിലെ ജീവനക്കാരുടെ അപര്യാപ്തത നികത്താനുള്ള നടപടികള്‍ അധികൃതര്‍ എടുക്കുന്നില്ലെന്നും പരാതിയുയരുന്നുണ്ട്.

Scroll To Top