Friday December 09, 2016
Latest Updates

നഴ്‌സുമാര്‍ക്ക് ലഭിക്കുന്നത് ശരാശരി 1000 യൂറോ വാര്‍ഷിക വര്‍ദ്ധനവ്,കൂടുതല്‍ വേതനത്തിനായി പോരാട്ടം തുടരുമെന്ന് ഐ എന്‍ എം ഓ

നഴ്‌സുമാര്‍ക്ക് ലഭിക്കുന്നത് ശരാശരി 1000 യൂറോ വാര്‍ഷിക വര്‍ദ്ധനവ്,കൂടുതല്‍ വേതനത്തിനായി പോരാട്ടം തുടരുമെന്ന് ഐ എന്‍ എം ഓ

ഡബ്ലിന്‍:പുതിയ ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി ആഴ്ച്ചയില്‍ 20 യൂറോയുടെ വര്‍ദ്ധനവ് ഏറ്റവും കുറഞ്ഞ ശമ്പളം കുറഞ്ഞ ശമ്പളം ലഭിക്കുന്നവര്‍ക്ക് പോലും ലഭ്യമവുമെന്നു നഴ്‌സിംഗ് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.ഓവര്‍ റ്റൈമിനും,റേറ്റ് ബാധകമാവും എന്നതിനാല്‍ കൂടുതല്‍ ശമ്പളം ഉറപ്പാണ്.

ജൂണിയര്‍ ഡോക്റ്റര്‍മാര്‍ ചെയ്തുപോന്നിരുന്ന ജോലികളില്‍ ചിലതാണ് ഇപ്പോള്‍ നഴ്‌സുമാര്‍ക്ക് കൈമാറിയിരിക്കുന്നത്.’ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും.ഹഡ്ഡിംഗ്റ്റണ്‍ റോഡ് എഗ്രിമെന്റ് വഴി നഷ്ടമായിരുന്ന വരുമാനം തിരിച്ചു പിടിയ്ക്കാനെ ഇപ്പോള്‍ കഴിഞ്ഞിട്ടുള്ളൂ.കാലാനുസൃതമായും ജീവിത ചിലവിലെ വര്‍ദ്ധനവ് മൂലവും,ജോലി കൂടുതല്‍ വഴിയും ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ശമ്പള വര്‍ധനവ് കുറവ് തന്നെയാണ് എന്നതാണ് യാഥാര്‍ഥ്യം.പുതിയ ധാരണയെ അംഗീകരിക്കുന്നതിനൊപ്പം കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായുള്ള പോരാട്ടം തുടരുമെന്നും യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.
ഇതൊരു വിന്‍ വിന്‍ ഡീലാണ് എന്നാണ് മന്ത്രി വരേദ്കറുടെ അഭിപ്രായം.ജൂണിയര്‍ ഡോക്റ്റര്‍മാര്‍ക്ക് ജോലിഭാരം കുറയും,നഴ്‌സുമാര്‍ക്ക് കൂടുതല്‍ ശമ്പളവും അംഗീകാരവും ലഭിക്കും.രോഗികള്‍ക്ക് ത്വരിത ഗതിയിലുള്ള മെച്ചപ്പെട്ട ശുശ്രൂഷയും ലഭിക്കും.

Scroll To Top