Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ മലയാളി വനിതകളുടെ സംഘടന ഒന്നാം വാര്‍ഷികത്തിലേക്ക്,’സഖി’ പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നു

അയര്‍ലണ്ടിലെ മലയാളി വനിതകളുടെ സംഘടന ഒന്നാം വാര്‍ഷികത്തിലേക്ക്,’സഖി’ പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നു

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളി വനിതകളുടെ സംഘടനയായ സഖി ഒന്നാം വാര്‍ഷികത്തിലേയ്ക്ക്. 2014 ല്‍ രൂപം കൊണ്ടപ്പോള്‍ മുതല്‍ വിവിധ മേഖലകളില്‍ നിശബ്ദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് കൃത്യമായ ഒരു വീക്ഷണത്തോടടു കൂടി കാര്യങ്ങളെ സമീപിക്കുന്ന ഒരു സ്ത്രീ സംഘടനയാണ് ‘സഖി. 

സാമൂഹ്യ പ്രവര്‍ത്തനം സമൂഹനന്മയ്ക്ക് എന്ന മുദ്രാവാക്യവുമായി തുടങ്ങിയ സഖിയുടെ ആദ്യ സംരംഭം ഹാരോള്‍ഡ് ക്രോസ് എന്ന പാലിയേറ്റീവ് കെയറിന്റെ ധനശേഖരണവുമായി ബന്ധപെട്ടു നടത്തിയ ബ്യൂലിസ് കോഫി മോര്‍ണിംഗ് ആയിരുന്നു.വളരെ വിജയകരമായി നടത്തിയ ഈ ധനശേഖരണത്തിലൂടെ മാതൃക പരമായ ഒരു സംഘടന പ്രവര്‍ത്തനത്തിന് സഖി തുടക്കം കുറിച്ചു.

അയര്‍ലണ്ടിലെ മലയാളി കുടിയേറ്റത്തിന്റെ ഏറ്റവും വലിയ വിഭാഗമായ നേഴ്‌സുമാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നടന്ന സമരങ്ങളില്‍ INMOയോട് കൈ കോര്‍ക്കാന്‍ സഖിയുമുണ്ടായിരുന്നു.ഇന്ന് അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളിലായി വിഭിന്ന മേഖലകളില്‍ സഖിയുടെ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു.
അതില്‍ ചിലത് ബുക്ക് ക്ലബ്,കിഡ്‌സ് ക്ലബ്,ബാഡ്മിന്റണ്‍ ക്ലബ്,കോഫിക്ലബ്,വാക്കിംഗ് ക്ലബ്,ഡാന്‍സ് ഗ്രൂപ്പ് തുടങ്ങിയവയാണ്.സഖി ഈയ്യിടെ സംഘടിപ്പിച്ച 12 കിലോമീറ്റര്‍ ക്ലിഫ് വാക്കിംഗിനിടെയില്‍ മരതൈ നട്ട് SHADOW OF LIFE എന്ന പ്രകൃതിസ്‌നേഹികളെ സപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

സ്ത്രീകളുടെ കഴിവുകള്‍ക്ക് മികച്ച അവസരങ്ങളും പ്രോത്സാഹനങ്ങളും നല്‍കുക എന്നത് സഖിയുടെ ഒരു മുഖ്യ അജന്‍ഡയാണ്.ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ശ്രമത്തിലാണ് സഖിയുടെ പ്രവര്‍ത്തകര്‍.സഖിയുടെ ആശയങ്ങളുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ സഖിയുടെ പ്രവര്‍ത്തകരുമായി ബന്ധപ്പെടുക.
നിഷ കൃഷ്ണന്‍(0877370115)
സുജ ഷാജിത്(0876678756)
ചിത്ര നായര്‍ (0872989561)
ഉഷ പണിക്കര്‍(087620685)

Scroll To Top