Friday December 09, 2016
Latest Updates

ഒരു കപ്പു കാപ്പി കുടിയ്ക്കാം…തൊടുപുഴയിലെ സജിനിയ്ക്ക് പിന്തുണ കൊടുക്കാം

ഒരു കപ്പു കാപ്പി കുടിയ്ക്കാം…തൊടുപുഴയിലെ സജിനിയ്ക്ക് പിന്തുണ കൊടുക്കാം

 താഴ്ന്ന ജാതിക്കാരോടും കൂലിവേല ചെയ്യുന്നവരോടും ഭക്ഷണം കൊടുക്കുന്നതില്‍ പോലും അവഗണന കാണിച്ച ജന്മിയോട് പാത്രം കമിഴ്ത്തി പ്രതിഷേധിച്ച് അഹങ്കാരി എന്ന അലങ്കാരം സ്വീകരിച്ച സജിനി ഇന്ന് പാവപ്പെട്ട 13 അനാഥപ്പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന നന്മയുടെ ആള്‍രൂപമാണ്. ഇവര്‍ക്ക് തണലാകാനൊരുങ്ങുകയാണ് സാമൂഹ്യപ്രവര്‍ത്തനം ജന നന്മയ്ക്ക് എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന അയലണ്ടിലെ സഖി എന്ന സ്ത്രീ സംഘടന.

തൊടുപുഴയിലെ മേലുകാവ്മറ്റം സ്‌നേഹഭവനിലെ സജിനിയും ഭര്‍ത്താവ് മാത്യൂസും ദുരിതങ്ങളുടെ ഭാണ്ഡങ്ങളും പേറി മറ്റുള്ളവരെ പഴിക്കാതെ 13 ജീവനുകളെ സംരക്ഷിച്ച് ലോകത്തിന് തന്നെ മാതൃകയാകുമ്പോള്‍ നവംബര്‍ 15 ഞായറാഴ്ച താലയിലെ സ്‌പൈസസ് ബസാറില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 4 വരെ നടത്തുന്ന കോഫീ മോര്‍ണിംഗില്‍ നിന്നും സ്വരൂപിക്കുന്ന പണം മുഴുവന്‍ സ്‌നേഹഭവന് നല്‍കാനാണ് സഖിയുടെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

സുമനസുകളുടെ സഹായം കൊണ്ടുമാത്രമാണ് സ്‌നേഹഭവനിലെ പ്രവര്‍ത്തനങ്ങള്‍ മുടക്കം കൂടാതെ നടക്കുന്നത്. നമ്മള്‍ ഓരോരുത്തരും നല്‍കുന്ന ചെറിയ സംഭാവന പോലും സ്‌നേഹഭവന് ഒരു വലിയ തണലായേക്കാമെന്ന് സഖി പറയുന്നു. നന്മയും സഹാനുഭൂതിയും സ്‌നേഹവും നിറഞ്ഞ അയര്‍ലണ്ടിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും ഞായറാഴ്ച സ്‌പൈസ് ബസാറിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. 

Scroll To Top