Tuesday January 24, 2017
Latest Updates

ജീവകാരുണ്യദൗത്യവുമായി സഖി അയര്‍ലണ്ട് താലയില്‍ കോഫി മോര്‍ണിംഗ് സംഘടിപ്പിക്കുന്നു

ജീവകാരുണ്യദൗത്യവുമായി സഖി അയര്‍ലണ്ട് താലയില്‍ കോഫി മോര്‍ണിംഗ് സംഘടിപ്പിക്കുന്നു

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യന്‍ വനിതകളുടെ സംഘടനയായ ‘സഖി അയര്‍ലണ്ടിന്റെ ഈ വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം നവംബര്‍ 15 ന് ‘കോഫി മോര്‍ണിംഗ്’സംഘടിപ്പിക്കുന്നു.താലയിലെ സ്‌പൈസ് ബസാര്‍ ഹാളില്‍ നവംബര്‍ 15 ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മുതല്‍ 4 മണി വരെയാണ് കോഫി മോര്‍ണിംഗിന്റെ സമയം

തൊടുപുഴയിലെ സജിനി എന്ന യുവതിയും ഭര്‍ത്താവും ചേര്‍ന്ന് സംരക്ഷിക്കുന്ന നിരാലബരായ 13 കുട്ടികള്‍ക്ക് സഹായം നല്‍കുന്നതിനായാണ് നവംബറിലെ കോഫി മോര്‍ണിംഗ് വഴി ഉദ്ദേശിക്കുന്നതായി സഖി പ്രവര്‍ത്തകര്‍ പറഞ്ഞു.

സജിനിയുടെ ജീവകാരുണ്യ ദൌത്യത്തെ പിന്തുണയ്ക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കോഫി മോര്‍ണിംഗിലേയ്ക്ക് ക്ഷണിക്കുന്നതായി അവര്‍ അറിയിച്ചു 

Scroll To Top